/indian-express-malayalam/media/media_files/uploads/2023/04/Thunder.jpg)
ഒരേ സമയം അത്ഭുതപ്പെടുത്തുകയും ഭയം നിറയ്ക്കുകയും ചെയ്യുന്ന ഒന്നാണ് ഇടിമിന്നല്‍. ന്യൂയോർക്കിലെ വൺ വേൾഡ് ട്രേഡ് സെന്റർ കെട്ടിടത്തിന് മുകളിൽ ഇടിമിന്നൽ പതിക്കുന്ന വീഡിയോയാണിപ്പോള്‍ വൈറലാകുന്നത്. ശനിയാഴ്ച രാത്രി നഗരത്തിൽ ശക്തമായ ഇടിമിന്നലുണ്ടായപ്പോഴാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഫൊട്ടോഗ്രാഫറായ മാക്സ് ഗുലിയാനി പകര്‍ത്തിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 546 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് മുകളിലേക്കാണ് ഇടിമിന്നല്‍ പതിച്ചത്.
Tonight’s lightning storm over One World Trade #NYCpic.twitter.com/qDrSDRWK2X
— Max Guliani (@maximusupinNYc) April 2, 2023
40 ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. തികച്ചും അവിശ്വസനീയമായ കാഴ്ചയെന്നാണ് നിരവധി പേര്‍ വീഡിയോക്ക് താഴെയായി കുറിച്ചിരിക്കുന്നത്.
നിരവധി ട്വിറ്റര്‍ ഉപയോക്താക്കളും ശനിയാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
Some slow motion videos I took from #Brooklyn showing the #lightning during the #thunderstorm we had here a few hours ago in #NYC. ⛈️ pic.twitter.com/2JWFLgEHRA
— Kerem İnal (@keremaliinal) April 2, 2023
Lightning bolts stoke One World Trade Center during a thunderstorm in New York City, Saturday evening #newyork#newyorkcity#nyc@wtc#lightning#thunderstorm@agreatbigcity@_WTCOfficialpic.twitter.com/w9jKK3QVwy
— Gary Hershorn (@GaryHershorn) April 2, 2023
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us