ഹൃദയം, കുമ്പളങ്ങി നൈറ്റ്സ്, അരവിന്ദന്റെ അതിഥികൾ, കുഞ്ഞിരാമായണം, വെട്ടിക്കെട്ട് തുടങ്ങി അനവധി ചിത്രങ്ങളുടെ കലാ സംവിധായകനാണ് പ്രശാന്ത് അമരവിള. മലയാള സിനിമയിൽ മിന്നിമറഞ്ഞു പോയ ചില കലാ സൃഷ്ടികളുടെ പിറവി ഈ താരത്തിലൂടെയായിരുന്നു. അമരവിളയിലുള്ള പ്രശാന്തിന്റെ വീടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Come on everybody എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ വൈറലായത്. പല വിധത്തിലുള്ള കര കൗശല വസ്തുക്കൾ കൊണ്ടാണ് പ്രശാന്ത് തന്റെ മുറി അലങ്കരിച്ചിരിക്കുന്നത്. ഇതിൽ കൂടുതലും സിനിമകളിൽ ഉപയോഗിച്ച വസ്തുക്കൾ തന്നെയാണ്. അരവിന്ദന്റെ അതിഥികൾ, ഇമ്പ്‌ലീസ് എന്നീ ചിത്രങ്ങളിലെ വസ്തുക്കൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് പ്രശാന്ത് പറയുന്നു. ഹൃദയം ചിത്രത്തിലെ സീക്രട്ട് വാലിയിലേക്കുള്ള ലോക്കും പ്രശാന്തിന്റെ ശേഖരത്തിലുണ്ട്.
വളരെ വ്യത്യസ്മായ ഈ മുറിയ കണ്ടിട്ട് കൗതുകം തോന്നുന്നെന്നാണ് കമന്റ് ബോക്സിൽ ആരാധകർ പറയുന്നത്. പത്താം ക്ലാസ് തോറ്റ ശേഷം പല വിധ ജോലികളും പ്രശാന്ത് ചെയ്തു. അതിൽ പുല്ലു വെട്ടാൻ പോയ ഓർമ്മയ്ക്കായി ഒരു ചൂലും തന്റെ മുറിയിൽ പ്രശാന്ത് സൂക്ഷിച്ചിട്ടുണ്ട്.