scorecardresearch

യു എ ഇ സ്വദേശിവല്‍ക്കരണം: പ്രമേയം പുറപ്പെടുവിച്ച് മാനവ വിഭവശേഷി മന്ത്രാലയം

ലഭ്യമായതും യഥാര്‍ഥവുമായ തൊഴിലവസരങ്ങളെ പ്രതിനിധീകരിക്കുന്നതായിരിക്കണം സ്വദേശിനിയമന പരസ്യങ്ങള്‍

ലഭ്യമായതും യഥാര്‍ഥവുമായ തൊഴിലവസരങ്ങളെ പ്രതിനിധീകരിക്കുന്നതായിരിക്കണം സ്വദേശിനിയമന പരസ്യങ്ങള്‍

author-image
WebDesk
New Update
uae,oman,gulf countries, gulf, qatar, gcc, ramdan, ramdan holidays,weekend,saudi, kuwait, holidays, ramadan holidays in gulf countries,ie malaylam, eid ul fitr, eid ul fitr 2023, eid ul fitr 2023 date in india, eid ul fitr moon time, eid ul fitr 2022 date, eid ul fitr date in india, when is eid ul fitr, eid ul fitr in india, eid ul fitr india date, eid ul fitr 2022 date in Kerala, Eid date, Eid kerala,

അബുദാബി: യു എ ഇയില്‍ സ്വകാര്യമേഖലയിലെ സ്വദേശിവല്‍ക്കരണത്തിനുള്ള ചട്ടങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ച മന്ത്രിതല പ്രമേയം പുറപ്പെടുവിച്ച് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. യു എ ഇ പൗരന്മാരെ നിയമിക്കുന്ന കാര്യത്തിൽ സ്വദേശിവല്‍ക്കരണ സംവിധാനങ്ങള്‍, തൊഴില്‍ പരസ്യങ്ങള്‍, തൊഴിലുടമയുടെ ബാധ്യതകള്‍ എന്നിവ സംബന്ധിച്ച് പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പ്രമേയം വ്യവസ്ഥ ചെയ്യുന്നു.

Advertisment

സ്വദേശിവല്‍ക്കരണ ജോലികള്‍ക്കായി പരസ്യം ചെയ്യുമ്പോള്‍, സ്ഥാപനങ്ങള്‍ മന്ത്രാലയത്തില്‍നിന്നു മുന്‍കൂര്‍ അനുമതി നേടിയിട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വദേശിവല്‍ക്കരണ നയങ്ങളോ അവയുടെ ആനുകൂല്യങ്ങളോ പരാമര്‍ശിക്കരുത്. ലഭ്യമായതും യഥാര്‍ഥവുമായ തൊഴിലവസരങ്ങളെ പ്രതിനിധീകരിക്കുന്നതുമായിരിക്കണം പരസ്യങ്ങള്‍. വൈദഗ്ധ്യമില്ലാത്ത ജോലി പരസ്യം ചെയ്യുക അല്ലെങ്കില്‍ സ്വകാര്യമേഖലയിലെ എമിറേറ്റുകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സബ്സിഡി ആനുകൂല്യങ്ങളും ഇന്‍സെന്റീവുകളും പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തുക എന്നിവയും പ്രമേയം നിരോധിക്കുന്നു.

പര്യാപ്തമായ തൊഴില്‍ പരിശീലനവും നൈപുണ്യവും വാഗ്ദാനം ചെയ്യുന്നതിനുപുറമെ, ഉചിതമായ ജോലിസ്ഥലവും ഉപകരണങ്ങളും നല്‍കി സ്വദേശികളെ ചുമതലകള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരാക്കണമെന്നു പ്രമേയം ബിസിനസ് ഉടമകളോട് ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ പിന്തുണാ പരിപാടിയില്‍നിന്ന് പ്രയോജനം നേടുന്നുവെന്ന വ്യാജേന സ്വദേശികളുടെ ശമ്പളത്തില്‍ എന്തെങ്കിലും കുറവ് വരുത്താന്‍ പാടില്ല.

Advertisment

സ്വദേശികള്‍ക്കു മറ്റു സഹപ്രവര്‍ത്തകരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ശമ്പളം നല്‍കുന്നതും സ്വദേശിവല്‍ക്കരണനിയമത്തിന്റെ ലംഘനമായാണു പ്രമേയത്തില്‍ പറയുന്നത്. സ്വദേശിയെ നിയമിക്കുമ്പോള്‍ മന്ത്രാലയത്തില്‍നിന്ന് വര്‍ക്ക് പെര്‍മിറ്റ് നേടാനും കരാര്‍ ഒപ്പിടാനും നിര്‍വചിക്കപ്പെട്ട ചട്ടങ്ങള്‍ക്കനുസരിച്ച് ശമ്പളം നല്‍കാനും തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്. വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ സ്വദേശികളെ റജിസ്റ്റര്‍ ചെയ്യാനും പ്രതിമാസ പെന്‍ഷനും സാമൂഹിക സുരക്ഷാ സംഭാവനയും നല്‍കാനും തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്.

കരാര്‍ ബന്ധം അവസാനിപ്പിച്ചയുടന്‍ സ്വദേശിയുടെ വര്‍ക്ക് പെര്‍മിറ്റ് തൊഴിലുടമ റദ്ദാക്കുകയും നാഫിസ് പ്രോഗ്രാമിന്റെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ ബാധിക്കുന്ന തരത്തില്‍ തൊഴില്‍ കരാറിലെ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

ഒരു യു എ ഇ പൗരന്റെ പേരില്‍ നല്‍കിയ വര്‍ക്ക് പെര്‍മിറ്റ് ഉദ്ദേശ ലക്ഷ്യത്തിനല്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിനായി റജിസ്റ്റര്‍ ചെയ്യുന്നതു വ്യാജ സ്വദേശിവല്‍ക്കരണമായി കണക്കാക്കും.

സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍നിന്നു പ്രയോജനം നേടുകയെന്ന ഉദ്ദേശത്തോടെ, വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനങ്ങളെ പ്രമേയം ലംഘിക്കുന്നവയായി കണക്കാക്കും. കരാര്‍ ലംഘിച്ച് നേട്ടമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സ്വദേശിയെ നിയമലംഘനം നടത്തുന്ന ഗുണഭോക്താവ് എന്നും പ്രമേയം നിര്‍വചിക്കുന്നു.

Dubai Uae

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: