scorecardresearch

30 മുതല്‍ ഇ-ദിര്‍ഹം ഉപയോഗം നിർത്താൻ യു ഇ എ ഫെഡറല്‍ ടാക്‌സ് അതോറിറ്റി

ഫസ്റ്റ് അബുദാബി ബാങ്കിന്റെ സ്മാര്‍ട്ട് പേയ്മെന്റ് ഓപ്ഷനായ മാഗ്നാറ്റി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം

ഫസ്റ്റ് അബുദാബി ബാങ്കിന്റെ സ്മാര്‍ട്ട് പേയ്മെന്റ് ഓപ്ഷനായ മാഗ്നാറ്റി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം

author-image
WebDesk
New Update
Abu Dhabi, Abu Dhabi International Food Exhibition, Abu Dhabi International Food Exhibition date, Abu Dhabi International Food Exhibition venue, ie malayalam

അബുദാബി: ഫസ്റ്റ് അബുദാബി ബാങ്കിന്റെ (എഫ് എ ബി) സ്മാര്‍ട്ട് പേയ്മെന്റ് ഓപ്ഷനായ മാഗ്നാറ്റി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി 30 മുതല്‍ നികുതി അടയ്ക്കുന്നതില്‍ ഇ-ദിര്‍ഹം സംവിധാനം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ് ടി എ) അറിയിച്ചു.

Advertisment

സര്‍ക്കാര്‍ പേയ്മെന്റുകള്‍ക്കായി ഇ-ദിര്‍ഹം സംവിധാനം ഉപയോഗിക്കുന്നതു നിര്‍ത്തലാക്കാനും മറ്റ് അംഗീകൃത പേയ്മെന്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു സേവനങ്ങള്‍ക്കായി ഫീസ് അടയ്ക്കുന്നത് മാറ്റാനുമുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനത്തിന് അനുസൃതമായാണ് ഈ നടപടി.

യു എ ഇ ഉപഭോക്താക്കളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ക്കു മറുപടിയായാണു തീരുമാനമെന്നും ഉപയോഗിക്കാന്‍ എളുപ്പവും വഴക്കമുള്ളതും കാര്യക്ഷമവുമായ പേയ്മെന്റ് അനുഭവം നല്‍കാനുള്ള ശ്രമത്തില്‍ ആവശ്യകതകള്‍ കണക്കിലെടുക്കുന്നതായും അതോറിറ്റി അറിയിച്ചു.

എഫ് ടി എ ഉപഭോക്താക്കള്‍ക്കു തടസമില്ലാത്തതും കാര്യക്ഷമവുമായ പേയ്മെന്റ് സേവനം നല്‍കുന്നതിന് അടുത്ത തലമുറയിലെ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്കായി വിപുലമായ സോഫ്റ്റ്വെയര്‍ പരിഹാരങ്ങള്‍ മാഗ്നാറ്റി നല്‍കുന്നു.

Advertisment

മാഗ്നാറ്റി സ്മാര്‍ട്ട് പേയ്മെന്റ് ഫീച്ചര്‍ രജിസ്ട്രേഷന്‍ ചെയ്യുന്നവരെ എഫ് എ ബിയുടെ മാഗ്നാറ്റി പ്ലാറ്റ്ഫോം വഴി നികുതി ബാധ്യതകള്‍ അടയ്ക്കാന്‍ അനുവദിക്കുന്നതായി അതോറിറ്റി വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എഫ് ടി എ വഴിയുള്ള ഏത് പേയ്മെന്റും നികുതിദായര്‍കര്‍ക്ക് അടയ്ക്കാം.

എഫ് ടി എ വെബ്സൈറ്റിലെ ഇ-സേവന പോര്‍ട്ടലിലൂടെ ലഭ്യമായ ഇലക്ട്രോണിക് ടാക്‌സ് പേയ്മെന്റ് പ്ലാറ്റ്ഫോം തങ്ങളുടെ ഉപഭോക്താക്കള്‍ക്കു മറ്റു നിരവധി പേയ്മെന്റ് ഓപ്ഷനുകള്‍ നല്‍കുന്നതായി അതോറിറ്റി അറിയിച്ചു. ഇവ ഉയര്‍ന്ന സുരക്ഷയും ഉപയോഗ എളുപ്പവും വേഗതയും നിലനിര്‍ത്തുന്നു.

ഈ ഓപ്ഷനുകളിലൊന്ന്, ജനറേറ്റഡ് ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (GIBAN) ഉപയോഗിച്ചുള്ള പേയ്മെന്റാണ്. ഇത് ഓരോ നികുതി രജിസ്ട്രന്റിനും എഫ് ടി എ നല്‍കുന്നതും നികുതിദായകരെ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് അതോറിറ്റിയിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യാന്‍ അനുവദിക്കുന്നതുമാണ്.

യു എ ഇയിലും വിദേശത്തുമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഈ സംവിധാനം ഉപയോഗിക്കുന്നു. കൂടാതെ മൂല്യവര്‍ധിത നികുതി (വാറ്റ്), എക്‌സൈസ് നികുതി, മറ്റു നികുതി ബാധ്യതകള്‍ എന്നിവ അടയ്ക്കാനും ഇത് ഉപയോഗിക്കാം.

Abu Dhabi Tax Uae

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: