/indian-express-malayalam/media/media_files/uploads/2019/10/dubai-space.jpg)
ബഹാരാകാശത്തുനിന്നും പകർത്തിയ ദുബായുടെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് യുഎഇ ബഹിരാകാശ യാത്രികൻ ഹസ അൽമൻസൂരി. പാം ആകൃതിയിലുളള ദുബായിലെ രണ്ടു ദ്വീപുകൾ, തുറമുഖം, ദ്വീപ് പ്രൊജക്ട് എന്നിവയുടെ ചിത്രങ്ങളാണ് അൽമൻസൂരി പങ്കുവച്ചത്. എന്റെ പ്രചോദനത്തിന്റെ ഏറ്റവും വലിയ ഉറവിടമാണ് ഈ നഗരമെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്.
A breathtaking image of Dubai from space. This city is my biggest source of inspiration. pic.twitter.com/GE3rkBdZF5
— Hazzaa AlMansoori (@astro_hazzaa) October 8, 2019
Despite being miles away, my heart longed for the warmth of this land. #AbuDhabipic.twitter.com/ryX1wf1XaY
— Hazzaa AlMansoori (@astro_hazzaa) October 7, 2019
നേരത്തെ ബഹിരാകാശത്തുനിന്നുമെടുത്ത മക്കയുടെ ചിത്രം അൽമൻസൂരി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നുമാണ് ചിത്രമെടുത്തത്. ‘മുസ്‌ലിങ്ങളുടെ ഹൃദയത്തിലുള്ള ഇടം’ എന്നു പറഞ്ഞാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
Read Also: യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ പകര്‍ത്തിയ മക്ക; ചിത്രം വൈറലാകുന്നു
رائد الفضاء الإماراتي #هزاع_المنصوري يعرّفنا إلى كيفية تناول الطعام في #الفضاء. هل تعلمون أن الماء يضاف إلى بعض الأطعمة لمنعها من أن تطفو وتضيع؟#مركز_محمد_بن_راشد_للفضاء#أول_رائد_فضاء_إماراتي#محطة_الفضاء_الدولية#الإمارات@astro_hazzaapic.twitter.com/hPzVdXYDTz
— MBR Space Centre (@MBRSpaceCentre) October 7, 2019
Read Also: യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ പകര്‍ത്തിയ മക്ക; ചിത്രം വൈറലാകുന്നു
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പോയ ആദ്യ അറബ് വംശജനും ആദ്യ യുഎഇ ബഹിരാകാശ യാത്രികനുമാണ് അൽമൻസൂരി. സെപ്റ്റംബർ 25 നാണ് ഇദ്ദേഹം ബഹിരാകാശത്തേക്ക് പോയത്. ഒക്ടോബർ മൂന്നിനു തിരികെയെത്തി. എട്ടു ദിവസമാണ് അദ്ദേഹം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചത്. ഇപ്പോൾ മോസ്കോവിൽ ആരോഗ്യ നിരീക്ഷണത്തിലാണ് അൽമൻസൂരി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.