യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ബഹിരാകാശത്തു നിന്നുമെടുത്ത മക്കയുടെ ചിത്രമാണ് ഹസ അലി അല്‍മന്‍സൂരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. രാജ്യാന്തര സ്പേസ് സ്റ്റേഷനില്‍ നിന്നുമാണ് ചിത്രമെടുത്തത്. ചിത്രത്തിന്റെ മധ്യത്തിലായാണ് മക്ക കാണാനാകുന്നത്. ‘മുസ്ലിങ്ങളുടെ ഹൃദയത്തിലുള്ള ഇടം’ എന്നു പറഞ്ഞാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
നേരത്തെ, രാത്രികാല യുഎഇയുടെ ചിത്രങ്ങളും അല്‍മന്‍സൂരി പങ്കുവച്ചിരുന്നു. സെപ്റ്റംബര്‍ 25 നാണ് അല്‍മന്‍സൂരി കസാഖിസ്ഥാനില്‍ നിന്നും ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നത്. എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷം വ്യാഴാഴ്ച അല്‍മന്‍സൂരി തിരികെ ഭൂമിയിലെത്തി.