/indian-express-malayalam/media/media_files/uploads/2021/09/smartphone-social-media1.jpg)
ഷാര്‍ജ: സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്. വ്യക്തികളുടെ പ്രശസ്തി, ബഹുമാനം, സാമൂഹിക പദവി എന്നിവയെ ദോഷകരമായി ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന അധിക്ഷേപങ്ങള്‍ക്കും അപകീര്‍ത്തിപ്പെടുത്തലുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഒരു വര്‍ഷത്തിനിടെ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് 85 അപമാന റിപ്പോര്‍ട്ടുകളും ആറ് അപകീര്‍ത്തി റിപ്പോര്‍ട്ടുകളും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്തു, ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചതായും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ കേണല്‍ ഒമര്‍ അഹമ്മദ് അബു അല്‍ സാവ്ദ് പറഞ്ഞു.
കിംവദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള 2021 ലെ ഫെഡറല്‍ ഡിക്രി നിയമം നമ്പര്‍ 34 ലെ അനുച്‌ഛേദം 43 അനുസരിച്ച്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാര്‍ഗങ്ങള്‍ അല്ലെങ്കില്‍ വിവര സംവിധാനം ഉപയോഗിച്ച് മറ്റുള്ളവരെ അപമാനിക്കുന്നവര്‍ ശിക്ഷിക്കപ്പെടും.
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ കിയാത്മകമായും കൃത്യമായും ഇടപഴകേണ്ടതിന്റെ ആവശ്യകത ഡയരക്ടര്‍ ചൂണ്ടിക്കാട്ടി. ഇത്തരം സൈറ്റുകള്‍ ശരിയായ തരത്തില്‍ ഉപയോഗിക്കണം. മറ്റുള്ളവരെ വ്രണപ്പെടുത്തുന്നതിനോ കുറ്റകരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us