അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകാനിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ എങ്കില്‍ ഇപ്പാഴാണ് ഏറ്റവും അനുയോജ്യമായ സമയം. അനുയോജ്യരായ ഉദ്യാഗാര്‍ത്ഥികളുടെ അഭാവം നേരിടുന്നതിനാല്‍ യുഎഇയില്‍ 10 ശതമാനത്തോളം ശമ്പള വര്‍ധനവിനാണ് ഈ വര്‍ഷം സാധ്യതയുള്ളത്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2023-ൽ യുഎഇയിലെ 53 ശതമാനം തൊഴിലാളികൾക്കും ശമ്പള വർധനവ് ലഭിക്കുമെന്ന് ജോബ്സ് പോർട്ടൽ ബെയ്‌റ്റും യൂഗോവും നടത്തിയ സർവേയിൽ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍വെയുടെ ഭാഗമായ 57 ശതമാനം പേരും ഇപ്പോള്‍ ലഭിക്കുന്ന പാക്കേജില്‍ അടിസ്ഥാന ശമ്പളവും ആനൂകൂല്യങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പറയുന്നത്.
അടിസ്ഥാന ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്ന് 26 ശതമാനം പേരും കൂടുതല്‍ സമയം ജോലി ചെയ്താല്‍ പണം ലഭിക്കുമെന്ന് 30 ശതമാനം ആളുകളും പറയുന്നു. കഴിഞ്ഞ വര്‍ഷം പല കമ്പനികളും അഞ്ച് ശതമാനം വരെയായിരുന്നു വര്‍ധനവ് നല്‍കിയത്. ശമ്പള വര്‍ധനവ് കൂടുതല്‍ മികവുള്ള ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന് കൂടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവുമൂലം, പരിചയ സമ്പന്നരായ ജീവനക്കാർ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി ശമ്പളമാണ് ആവശ്യപ്പെടുന്നതെന്ന് എച്ച്ആർ, റിക്രൂട്ട്‌മെന്റ് വ്യവസായ എക്‌സിക്യൂട്ടീവുകൾ പറയുന്നു.
തൊഴിൽ അന്വേഷിക്കാനും താൽക്കാലിക ജോലികൾ ചെയ്യാനും സഹായിക്കുന്ന സ്ഥിരം വീസകൾ യുഎഇയിൽ നിലവിലുണ്ട്. വർക്ക് പെർമിറ്റ്, വീസ മാറ്റ പെർമിറ്റ്, ആശ്രിത വീസയിൽ കഴിയുന്നവർക്കുള്ള വർക്ക് പെർമിറ്റ്, താൽക്കാലിക തൊഴിൽ പെർമിറ്റ്, മിഷൻ വീസ, പാർടൈം വീസ, കൗമാരക്കാർക്കുള്ള വീസ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ഈ വീസകൾക്ക് പുറമെ ഗോൾഡൻ വീസയുള്ളവർക്കും വർക്ക് പെർമിറ്റ് നൽകുന്നുണ്ട്.
ആശ്രിത വീസ കാലാവധി തീർന്നാലും ആറു മാസം വരെ രാജ്യത്ത് തങ്ങാനും രാജ്യം അനുവദിക്കുന്നുണ്ട്. മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരാണ് ആശ്രിത വീസ പരിധിയിൽ വരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പുതിയ വീസയിലേക്കു മാറുകയോ രാജ്യം വിടുകയോ ചെയ്യാം.