scorecardresearch

ലെവി ആനുകൂല്യം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ സൗദി നടപടിക്ക്

ആനുകൂല്യം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള സ്പോണ്‍സര്‍ഷിപ്പ് മാറ്റം കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും

ആനുകൂല്യം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള സ്പോണ്‍സര്‍ഷിപ്പ് മാറ്റം കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും

author-image
Noufal Palakkadan
New Update
Saudi Arabia, സൗദി അറേബ്യ, Saudi labour ministry, സൗദി തൊഴിൽ മന്ത്രാലയം, Levy benefit, ലെവി ആനുകൂല്യം, Levy benefit in Saudi industrial sector,  സൗദി വ്യവസായമേഖലയിൽ ലെവി ആനുകൂല്യം, Saudi sponsorship change, സൗദി സ്പോൺസർഷിപ്പ് മാറ്റം, Saudi vision 2030, സൗദി വിഷന്‍ 2030, Gulf news, ഗൾഫ് വാർത്തകൾ, ie malayalam, ഐഇ മലയാളം

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലാളികളുടെ ലെവി ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി വ്യവസായ വകുപ്പ്. ആനുകൂല്യം ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കാനാവില്ലെന്നു വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് വ്യക്തമാക്കി.

Advertisment

വ്യവസായമേഖലയിലെ തൊഴിലാളികളുടെ ലെവി അഞ്ച് വര്‍ഷത്തേക്കു സര്‍ക്കാര്‍ വഹിക്കുന്ന നിയമം സൗദിയില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. വ്യവസായമേഖലയെ അഭിവൃദ്ധിപ്പെടുത്താനായിരുന്നു ഈ തീരുമാനം. എന്നാല്‍ ആനുകൂല്യം കിട്ടിത്തുടങ്ങിയതോടെ പല കമ്പനികളും നിലവിലെ ജോലിക്കാരെ ഫാക്ടറി ലൈസന്‍സിലേക്കു മാറ്റിയും പുതിയ ഫാക്ടറികള്‍ ആരംഭിച്ചും സ്‌പോണ്‍സര്‍ഷിപ്പ് ആനുകൂല്യം ദുരുപയോഗം ചെയ്യുന്നുണ്ട്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു വ്യവസായ മന്ത്രിയുടെ മുന്നറിയിപ്പ്. സ്പോണ്‍സര്‍ഷിപ്പ് മാറ്റം കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. വ്യവസായരംഗത്തെ നിക്ഷേപകരില്‍നിന്നുണ്ടായ അന്വഷണങ്ങള്‍ക്കു ട്വിറ്ററില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Read Also: ഇന്ത്യ വിഭജിക്കപ്പെട്ടതില്‍ ഞാന്‍ സന്തുഷ്ടനാണ്: നട്‌വര്‍ സിങ്

Advertisment

2019 സെപ്റ്റംബര്‍ 24നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണു വ്യവസായ സ്ഥാപനങ്ങളിലെ വിദേശജോലിക്കാരുടെ ലെവി അഞ്ചുവര്‍ഷത്തേക്കു സര്‍ക്കാര്‍ വഹിക്കുമെന്നു പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്നിനു നിയമം പ്രാബല്യത്തില്‍ വന്നു.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി വ്യവസായമേഖലയിലെ നിക്ഷേപകരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുക, നിക്ഷേപം വര്‍ധിപ്പിക്കുക എന്നിവയാണു പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Labour Policy Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: