/indian-express-malayalam/media/media_files/uploads/2022/09/Abu-Dhabi-road.jpg)
അബുദാബി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് എട്ടു മുതല്‍ 10 വരെ (ശനി മുതല്‍ തിങ്കള്‍ വരെ) അബുദാബിയില്‍ പാര്‍ക്കിങ് സൗജന്യം. എട്ടിനു ഡാര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കും.
ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 7:59 വരെ പൊതു പാര്‍ക്കിങ് സൗജന്യമായിരിക്കും. ഔദ്യോഗിക അവധിക്കാലത്ത് മുസഫ എം-18 ട്രക്ക് പാര്‍ക്കിങ് സ്ഥലത്തെ പാര്‍ക്കിങ്ങും സൗജന്യമായിരിക്കും.
നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും വാഹനമോടിക്കുന്നതും ഒഴിവാക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ ടി സി) ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.
നിയുക്ത സ്ഥലങ്ങളില്‍ കൃത്യമായി പാര്‍ക്ക് ചെയ്യണമെന്നും രാത്രി ഒന്‍പതു മുതല്‍ രാവിലെ എട്ടു വരെ റെസിഡന്‍ഷ്യല്‍ പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഒഴിവാക്കണമെന്നും ഐ ടി സി ഡ്രൈവര്‍മാരോട് അഭ്യര്‍ഥിച്ചു.
ടോള്‍ ഗേറ്റ് ചാര്‍ജുകള്‍ സാധാരണ തിരക്കുള്ള സമയങ്ങളില്‍ (രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെയും വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെയും) തിങ്കളാഴ്ച പുനരാരംഭിക്കും.
അബുദാബിയിലുടനീളം കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്ററുകള്‍ എട്ടിന് അടച്ചിടും. ഐ ടി സി സേവനങ്ങള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റ് വഴിയും ഡാര്‍ബ്, ഡാര്‍ബി സ്മാര്‍ട്ട് ആപ്പുകള്‍ വഴിയും അപേക്ഷിക്കുന്നത് തുടരാം.
ഉപഭോക്താക്കള്‍ക്ക് മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ഏകീകൃത സേവന പിന്തുണാ കേന്ദ്രവുമായി അതിന്റെ ടോള്‍ ഫ്രീ നമ്പറായ 800850, TransAD 600535353 എന്നിവയില്‍ ബന്ധപ്പെടാം. അവ 24 മണിക്കൂറും ലഭ്യമാണ്.
ആഴ്ച മുഴുവന്‍ സാധാരണ ഏകീകൃത ഷെഡ്യൂള്‍ അടിസ്ഥാനമാക്കി ബസ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുമെന്നും ഐടിസി അറിയിച്ചു.
ഷാര്‍ജയില്‍ ശനിയാഴ്ച മാത്രമാണു സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. നീല വിവര ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയ ഏഴു ദിവസത്തെ പെയ്ഡ് പാര്‍ക്കിങ് സോണുകള്‍ ഒഴികെയുള്ളവയില്‍ പൊതു പാര്‍ക്കിങ് സൗജന്യമായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us