scorecardresearch

പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്ക സ്‌കോളര്‍ഷിപ്പ്; ആര്‍ക്കൊക്കെ ലഭിക്കും, അപേക്ഷിക്കേണ്ടത് എങ്ങനെ?

2022-23 അധ്യയന വര്‍ഷം ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കു ചേര്‍ന്നവർക്കാണ് ആനുകൂല്യം ലഭിക്കുക

2022-23 അധ്യയന വര്‍ഷം ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കു ചേര്‍ന്നവർക്കാണ് ആനുകൂല്യം ലഭിക്കുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Norka Roots, Norka Roots Directors Scholarship, Norka Roots Directors Education Scholarship, Norka Roots Education Scholarship

സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷം ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കു ചേര്‍ന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.

Advertisment

കുറഞ്ഞതു രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ഇ.സി.ആര്‍ (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ടവരുടെയും രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനാണു സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരുടെ വാര്‍ഷികവരുമാനം രണ്ടു ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല.

പഠിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാര്‍ക്കുളളവരും റഗുലര്‍ കോഴ്സിനു പഠിക്കുന്നവര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം അപേക്ഷകര്‍.

അപേക്ഷകള്‍ www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനിലൂടെയാണു നല്‍കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 23.

Advertisment

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 (ഇന്ത്യയ്ക്കകത്തുനിന്ന്) 918802012345 (വിദേശത്തുനിന്നു മിസ്ഡ് കോള്‍ സര്‍വിസ്) എന്ന നമ്പറിലോ ബന്ധപ്പെടാം.

സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് വിഹിതവും ഉള്‍പ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്.

Students Nri Study Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: