/indian-express-malayalam/media/media_files/uploads/2019/04/lucifer-3.jpg)
റിയാദ്: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' സൗദി അറേബ്യയിൽ റിലീസ് ചെയ്തു. മൂന്ന് തിയേറ്ററുകളിലാണ് ഇന്ന് സിനിമ റിലീസ് ചെയ്തത്. വിഷുവിന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വൈകിയാണ് സിനിമ എത്തുന്നതെങ്കിലും ആവേശം ചോർന്നിട്ടില്ലെന്നാണ് മോഹൻലാൽ ആരാധകർ പറയുന്നത്.
മണിക്കൂറുകൾക്കകം ഓൺലൈൻ വഴി ആദ്യ ഷോയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ബാച്ചിലേഴ്‌സിനുള്ള ഷോയുടെ ടിക്കറ്റാണ് പൂർണമായും വിറ്റഴിഞ്ഞത്. സൗദയിലെ പ്രധാന നഗരങ്ങളായ ജിദ്ദയിലും റിയാദിലുമാണ് ആദ്യ റിലീസ്. റിയാദിൽ റിലീസ് ചെയ്യുന്ന മോഹൻലാലിന്റെ മൂന്നാമത്തെ സിനിമയാണ് ലൂസിഫർ. കായംകുളം കൊച്ചുണ്ണിയും ഒടിയനും ഇതിന് മുൻപ് പ്രദർശനത്തിനെത്തിയിരുന്നു. അതേസമയം ജിദ്ദയിൽ പ്രദർശനത്തിനെത്തുന്ന ആദ്യത്തെ മലയാള സിനിമയാണ് ലൂസിഫർ.
Read: അച്ഛന്‍ കാണുന്നുണ്ട് എന്നെനിക്കറിയാം: ‘ലൂസിഫർ’ അച്ഛന്‍ സുകുമാരന് സമര്‍പ്പിച്ച് പൃഥ്വിരാജ്
രാവിലെ 8.50 ന് റിയാദിലെ അൽ യാസ്മിനുള്ള ദി റൂഫ് മാളിലെ വോക്‌സ്സിനിമയിലാണ് ആദ്യത്തെ പ്രദർശനം. ജിദ്ദയിലെ റെഡ് സീ മാളിലെ സ്‌ക്രീനിൽ 9.35 നാണ് ആദ്യ പ്രദർശനം. റിയാദിലെ സുൽത്താനക്കടുത്ത് അൽ കസർ മാളിലും ലൂസിഫർ പ്രദർശിപ്പിക്കും.
വാർത്ത: നൗഫൽ പാലക്കാടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us