Lucifer Movie Release: തന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫര്‍’ അച്ഛന്‍ സുകുമാരന് സമര്‍പ്പിച്ചു പൃഥ്വിരാജ്. ‘ഇത് അച്ഛനുള്ളതാണ്.  അച്ഛന്‍ കാണുന്നുണ്ട് എന്ന് എനിക്കറിയാം.  ലൂസിഫര്‍ ഇന്ന് മുതല്‍’ എന്നാണു പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരുടെ അച്ഛനായ സുകുമാരന്‍ ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് മരണമടഞ്ഞു.  വിഖ്യാത നടനും നിര്‍മ്മാതാവുമായിരുന്നു സുകുമാരന്‍.

Read More: Lucifer Movie Release Live Updates: ആദ്യ പ്രദര്‍ശനം കാണാന്‍ കുടുംബസമേതം മോഹന്‍ലാലും പ്രിഥ്വിയും 

 

Lucifer Movie Release: ‘ലൂസിഫര്‍’ എ ആദ്യ പ്രദര്‍ശനം കാണാന്‍ ഭാര്യ സുപ്രിയയ്ക്കൊപ്പം പൃഥ്വിരാജ് എത്തി. മുരളി ഗോപി എഴുതി മോഹന്‍ലാല്‍ നായകനാകുന്ന ‘ലൂസിഫര്‍’ ഒരു പോളിടിക്കല്‍ ത്രില്ലര്‍ ആണ്.  മഞ്ജു വാര്യര്‍, ടോവിനോ തോമസ്‌, ബോളിവുഡ് താരം വിവേക് ഒബ്രോയ് തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട്‌ ചിത്രത്തില്‍.

സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ,സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Read More: Lucifer Quick Review: ‘ലൂസിഫർ’: പൃഥ്വിരാജ് എന്ന മോഹൻലാൽ ഫാൻ ബോയിയുടെ ചിത്രം

സംവിധായകനായ പൃഥിരാജും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥി അവതരിപ്പിക്കുന്നത്.

 തന്റെ അഭിനയ ജീവിതത്തിന്റെ അര്‍ത്ഥവത്തായ അനുഭവങ്ങളില്‍ ഒന്നായിരുന്നു പൃഥ്വിരാജ് എന്ന സംവിധായകനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായത് എന്ന് മോഹന്‍ലാല്‍ ലൂസിഫറുമായി ബന്ധപ്പെട്ട അഭിമുഖ സംഭാഷങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.

Read More: ‘ലൂസിഫര്‍’ എത്തി: ആവേശത്തിരയില്‍ ആരാധകര്‍

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook