scorecardresearch

India-UAE Flight News: അടച്ചിട്ടിട്ടും തിരക്കൊഴിയാതെ ഇന്ത്യ ഗൾഫ് വിമാന റൂട്ട്

കോവിഡ് രണ്ടാം തരംഗത്തിലെ ഇന്ത്യയിലെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൻ തുടങ്ങി പത്തിലേറെ രാജ്യങ്ങൾ ഇന്ത്യയ്ക്ക് വിലക്കേർപ്പെടുത്തി. ഗൾഫിലെ വിലക്ക് എന്നുവരെ നീളും ആശങ്കയിലാണ് പ്രവാസികൾ

കോവിഡ് രണ്ടാം തരംഗത്തിലെ ഇന്ത്യയിലെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൻ തുടങ്ങി പത്തിലേറെ രാജ്യങ്ങൾ ഇന്ത്യയ്ക്ക് വിലക്കേർപ്പെടുത്തി. ഗൾഫിലെ വിലക്ക് എന്നുവരെ നീളും ആശങ്കയിലാണ് പ്രവാസികൾ

author-image
WebDesk
New Update
India-UAE Flight News: അടച്ചിട്ടിട്ടും തിരക്കൊഴിയാതെ ഇന്ത്യ ഗൾഫ് വിമാന റൂട്ട്

ദുബായ്: യാത്രാ വിലക്ക് നിലനില്‍ക്കുന്നെങ്കിലും ഇന്ത്യ-യു.എ.ഇ വിമാന റൂട്ടാണ് ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയത്. ജൂണിലേക്കാള്‍ ഇരട്ടിയിലധികം യാത്രക്കാരാണ് ജൂലൈ മാസത്തിലുണ്ടായത്. 9.55 ലക്ഷം പേരാണ് പ്രസ്തുത വിമാന റൂട്ട് വഴി സഞ്ചരിച്ചിട്ടുള്ളത്. ഓഫിഷ്യല്‍ എയര്‍ലൈന്‍ ഗയിഡിന്റെ കണക്കുകള്‍ പ്രകാരമാണിത്.

Advertisment

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ നിരവധി പേരാണ് ഇപ്പോള്‍ തിരികെ പോകാനാതെ കുടുങ്ങിക്കിടക്കുന്നത്. യു.എ.ഇലേക്കുള്ള യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

2019 ലെ കണക്കുകളനുസരിച്ച് 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് യു.എ.ഇയില്‍ താമസിക്കുന്നത്. എന്നാല്‍ യാത്രക്കാരുടെ കാര്യത്തില്‍ 2019 നേക്കാള്‍ 48 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: India UAE Flight News: യാത്രാവിലക്ക് നീങ്ങുന്നു; റെസിഡൻസി വിസയുള്ളവർക്ക് വ്യാഴാഴ്ച മുതൽ യുഎഇയിലേക്കു മടങ്ങാം

Advertisment

മെക്സിക്കോ-അമേരിക്ക വിമാന റൂട്ടിലാണ് എറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. കോവിഡ് കാലത്തിന് ശേഷവും യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താത്ത അഞ്ച് വിമാന റൂട്ടുകളില്‍ ഒന്നാണിത്. റഷ്യയില്‍ നിന്നും തുര്‍ക്കി, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരുടെ എണ്ണത്തിലും മാറ്റമില്ലാതെ തുടരുകയാണ്.

യാത്രാ വിലക്ക്

ഏപ്രില്‍ 24 മുതലാണ് കോവിഡ് വ്യാപനം രൂക്ഷമായിരുന്ന ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്. യാത്രാ വിലക്ക് എന്ന് നീക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Read More: India UAE Flight News: യുഎഇ യാത്രാവിലക്ക് ഇളവ്: എമിറേറ്റ്സും എത്തിഹാദും ടിക്കറ്റ് ബുക്കിങ് തുടങ്ങി

എമിറേറ്റ്സ് എയര്‍ലൈനിന്റെ നല്‍കിയ ഏറ്റവും പുതിയ വിവരമനുസരിച്ച് ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് ഓഗസ്റ്റ് ഏഴുവരെ യാത്രാ വിലക്ക് തുടരും. 14 ദിവസത്തിനുള്ളില്‍ പ്രസ്തുത രാജ്യങ്ങളില്‍ സഞ്ചരിച്ചവര്‍ക്കും വിലക്കുണ്ട്. യു.എ.ഇ പൗരന്മാര്‍, യു.എ.ഇ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്രജ്ഞര്‍ എന്നിവര്‍ക്ക് മാത്രം ഇളവുകള്‍ ഉണ്ടായിരിക്കും.

ദുബായ് എയര്‍പോര്‍ട്ട് വഴി ജൂലൈയില്‍ യാത്ര ചെയ്തവര്‍ 23.8 ലക്ഷമാണ്. ജൂണിലേക്കാള്‍ 32 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2019 ലേക്കാള്‍ 50 ശതമാനം ഇടിവാണ് യാത്രക്കാരുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.

Also Read: India-UAE Flight News: ഇന്ത്യ-യുഎഇ വിമാന സര്‍വീസ് ഓഗസ്റ്റ് രണ്ടുവരെ ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്

Flight Travel Ban India Uae

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: