India-UAE Flight News: ഇന്ത്യ-യുഎഇ വിമാന സര്‍വീസ് ഓഗസ്റ്റ് രണ്ടുവരെ ഉണ്ടാവില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്

India-UAE Flight News: ഏപ്രില്‍ മുതല്‍ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് യുഎഇ വിലക്കിയിരിക്കുകയാണ്

ethihad airways, flight, ie malayalam

India-UAE Flight News: ദുബായ്: ഇന്ത്യയിൽനിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ടുവരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. യുഎഇ അതോറിറ്റിയുടെ തീരുമാനം അനുസരിച്ച് തീയതി വീണ്ടും നീട്ടാൻ സാധ്യതയുണ്ടെന്നും വിമാന കമ്പനി ട്വീറ്റ് ചെയ്തിട്ടുണ്ട്.

യുഎഇ സർക്കാർ നിർദേശപ്രകാരം ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് 28 വരെ താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ നാല് ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയ ഏതൊരു യാത്രക്കാരനെയും യുഎഇയിൽ എവിടെനിന്നും പോകാൻ അനുവദിക്കില്ലെന്ന് എമിറേറ്റ്സ് പ്രസ്താവനയിൽ അറിയിച്ചു. യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ എന്നിവരെ ഈ നിബന്ധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.

ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽനിന്ന് യു‌എഇയിലേക്കുള്ള യാത്രാ വിലക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുടരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ മുതല്‍ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് യുഎഇ വിലക്കിയിരിക്കുകയാണ്. ജോലി ആവശ്യങ്ങള്‍ക്കായി തിരികെ എത്തേണ്ട നിരവധി പേരാണ് പ്രസ്തുത രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. കൂടുതല്‍ പേരും വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞശേഷമാണ് യുഎഇയിലേക്ക് എത്തുന്നത്.

Read More: India-UAE Flight News: ഇന്ത്യ-യുഎഇ യാത്രാവിലക്ക് തുടരും

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: India uae flights to remain suspended till 2 august announce etihad airways536863

Next Story
ചരിത്രം കുറിച്ച് സൗദി; ഹജ്ജിനു കാവലായി വനിതാ സൈനികരുംHaj, Haj pilgrimage, Mecca, Saudi women soldiers, Saudi Army, Crown prince Mohammed bin Salman, Mohammed bin Salman, Reforms in Saudi Arabia, Indian Express,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express