scorecardresearch

60 വയസ്സു കഴിഞ്ഞ പ്രവാസികൾക്ക് കുവൈത്ത് വിടേണ്ടി വരും; കർശന നിയന്ത്രണങ്ങൾ ജനുവരി മുതൽ

70,000ലധികം പ്രവാസികൾക്ക് കുവൈത്തിൽ നിന്നും തിരിച്ച് പോവേണ്ടി വരുമെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു

70,000ലധികം പ്രവാസികൾക്ക് കുവൈത്തിൽ നിന്നും തിരിച്ച് പോവേണ്ടി വരുമെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു

author-image
WebDesk
New Update
kuwait city

അടുത്ത വർഷത്തോടെ 60 വയസ്സോ അതിലധികമോ പ്രായമുള്ള 70,000ലധികം പ്രവാസികൾക്ക് കുവൈത്തിൽ നിന്നും തിരിച്ച് പോവേണ്ടി വരുമെന്ന് റിപ്പോർട്ട്. ഈ പ്രായത്തിലുള്ള കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ, താമസ പെർമിറ്റ് പുതുക്കേണ്ടതില്ലെന്ന പുതിയ തീരുമാനത്തെ തുടർന്നാണിത്.

Advertisment

രാജ്യത്തെ തൊഴിൽ മേഖലയിൽ തദ്ദേശീയ വത്കരണം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ കുവൈത്ത് പ്രഖ്യാപിച്ചിരുന്നു.

Read More: സ്പോൺസർമാർ വേണ്ട; പ്രവാസികൾക്ക് 100 ശതമാനം ഉടമസ്ഥതയിൽ യുഎഇയിൽ ബിസിനസ് തുടങ്ങാം

60 വയസ് കടന്ന ഹൈസ്‌കൂളോ അതില്‍ താഴെയോ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ തൊഴിൽ, താമസ പെർമിറ്റുകൾ പുതുക്കി നൽകില്ലെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി അറിയിച്ചതായി ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.

Advertisment

2021 ജനുവരിയിലാണ് പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നത്. ഇതോടെ ഈ പ്രായപരിധി കഴിഞ്ഞ പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിടേണ്ടി വരും. എന്നാൽ 60 കഴിഞ്ഞ പ്രവാസികളുടെ മക്കൾ കുവൈത്തിലുണ്ടെങ്കിൽ അവർക്കൊപ്പം അവിടെ കഴിയുന്നതിന് തടസ്സമില്ലെന്നും ഇത് സംബന്ധിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Kuwait

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: