scorecardresearch

ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപ്പനയ്ക്ക്: വാങ്ങാൻ വന്നവരിൽ ഇന്ത്യക്കാരനും

4,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന കിടപ്പുമുറിയാണ് പ്രധാന ആകർഷണം

4,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന കിടപ്പുമുറിയാണ് പ്രധാന ആകർഷണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dubai's Most Expensive House For Sale, dubai, house, expensive, sale, indian

ദുബായ്: ദുബായില്ലെ ഏറ്റവും വിലയേറിയ ബംഗ്ലാവുകളിലൊന്ന് വില്‍പ്പനയ്ക്ക്. 750 മില്യൺ ദിർഹമാണ് (204 മില്യൺ ഡോളർ) ഈ ആഡംബരബംഗ്ലാവിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതായത് ഏകദേശം 1600 കോടിയോളം രൂപ നല്‍കിയാല്‍ ഈ വീട് സ്വന്തമാക്കാന്‍ സാധിക്കും.

Advertisment

എമിറേറ്റ്‌സ് ഹിൽസിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന് 60,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ടെങ്കിലും ആകെ അഞ്ച് കിടപ്പുമുറികളാണുള്ളത്. 4,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന കിടപ്പുമുറിയാണ് പ്രധാന ആകർഷണം.

15 കാറുകള്‍ പാർക്ക് ചെയ്യാന്‍ സാധിക്കുന്ന ഗാരേജ്, 19 ബാത്ത്റൂമുകൾ, ഇൻഡോർ-ഔട്ട്ഡോർ നീന്തല്‍ കുളങ്ങള്‍, രണ്ട് ഡോമുകൾ, 80,000 ലിറ്റർ കോറൽ റീഫ് അക്വേറിയം, പവർ സബ്സ്റ്റേഷൻ, എന്നിവയാണ് മറ്റ് പ്രധാന സൗകര്യങ്ങൾ. 70,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഗോൾഫ് കോഴ്‌സിന് സമീപത്താണ് ഈ ആഡംബര ഭവനം. താഴത്തെ നിലയിലാണ് ഭക്ഷണത്തിനും വിനോദത്തിനുമായുള്ള മുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്.

Advertisment

"മാർബിൾ പാലസ്" എന്ന് വിളിപ്പേരുള്ള ഈ വീട് നിർമ്മിക്കാന്‍ ഇറ്റാലിയന്‍ മാർബിളിന് ഏകദേശം 80 ദശലക്ഷം ദിർഹം മുതൽ 100 ​​ദശലക്ഷം ദിർഹം വരെയാണ് ചെലവഴിച്ചത്. ഏകദേശം 12 വർഷമെടുത്ത് 2018 ലാണ് വീടിന്റെ നിർമ്മാണം പൂർത്തിയായതെന്നും ബംഗ്ലാവ് വിൽപ്പനയ്ക്ക് വച്ച ലക്‌സാബിറ്റാറ്റ് സോഥെബിസ് ഇന്റർനാഷണൽ റിയാലിറ്റിയെന്ന ഏജന്‍സി വ്യക്തമാക്കുന്നു.

ഉടമയുടെ സ്വകാര്യ കലാ ശേഖരത്തിൽ നിന്നുള്ള ഏകദേശം 400 വസ്തുക്കള്‍ കൊണ്ടും 19-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളും കൊണ്ട് ബംഗ്ലാവ് അലങ്കരിച്ചിട്ടുണ്ട്. വാങ്ങുന്നയാള്‍ക്ക് ഇവയോടൊപ്പം ഫർണിച്ചുകളും ലഭിക്കും. പേര് വെളിപ്പെടുത്താൻ ഉടമ തയാറായില്ല.

കോവിഡ് കാലത്ത് എമിറ്റേറ്റ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് റിയല്‍ എസ്റ്റേറ്റ് മേഖലയിലായിരുന്നു. ദുബായ് പ്രോപ്പർട്ടി മാർക്കറ്റ് ശക്തമായി തിരിച്ച് വരുന്ന ഘട്ടത്തിലാണ് ഈ ആഡംബര ഭവനം വില്‍പ്പനക്ക് വച്ചിരിക്കുന്നത്.

സമീപകാലത്തെ വലിയ കച്ചവടങ്ങളില്‍ 125 ദശലക്ഷം ദിർഹത്തിന് ശൂന്യമായി കിടക്കുന്ന തീരദേശ ഭൂമിയുടെ വിൽപ്പനയും 420 ദശലക്ഷം ദിർഹത്തിന് പെന്റ് ഹൗസ് വിൽപനയും ഉൾപ്പെടുന്നു. എന്നാൽ മാർബിൾ പാലസിന്റെ ഒരു ചതുരശ്ര അടിയുടെ വില-12,500 ദിർഹമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതായത് എമിറേറ്റ്സ് ഹിൽസിലെ മറ്റ് പ്രോപ്പർട്ടികൾ നേടിയതിന്റെ ഇരട്ടിയിലധികം ആയിരിക്കും ഇവയുടെ വിൽപനയിൽ ചെലവാക്കുന്നത്. ദുബായ് പ്രോപ്പർട്ടി റെക്കോർഡുകൾ പ്രകാരം 2022 ഓഗസ്റ്റിൽ ഏറ്റവും ചെലവേറിയ ഭവന വിൽപ്പന 210 ദശലക്ഷം ദിർഹത്തിന്റേതായിരുന്നു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രണ്ട് പേർ വീട് കാണാനായി എത്തിയെന്നാണ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ആദ്യത്തെയാൾ ഒരു റഷ്യക്കാരനാണ് രണ്ടാമത്തേത് ഒരു ഇന്ത്യക്കാരനും. എമിറേറ്റ്‌സ് ഹിൽസിൽ ഇതിനകം തന്നെ മൂന്ന് പ്രോപ്പർട്ടികൾ ഉള്ള വ്യക്തിയാണ് ഇന്ത്യക്കാരൻ.

പാം ജുമൈറയിൽ നിന്ന് ഏതാനും മിനിറ്റുകളും ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ബിസിനസ് ഡിസ്ട്രിക്റ്റിൽ നിന്ന് ഏകദേശം 25 മിനിറ്റ് യാത്രാ ദൂരവുമാണ് ഈ ബംഗ്ലാവിലേക്കുള്ളത്.

Overseas News Dubai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: