scorecardresearch

കളര്‍ഫുളാവാനൊരുങ്ങി ദുബായ്; ലക്ഷ്യം ആഗോള ആര്‍ട്ട് ഗാലറി

ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി (ദുബായ് കള്‍ച്ചര്‍)യാണു പബ്ലിക് ആര്‍ട്ട് സ്ട്രാറ്റജി നടപ്പാക്കുന്നത്

ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി (ദുബായ് കള്‍ച്ചര്‍)യാണു പബ്ലിക് ആര്‍ട്ട് സ്ട്രാറ്റജി നടപ്പാക്കുന്നത്

author-image
WebDesk
New Update
Dubai, 'Public Art Strategy', Dubai 'Public Art Strategy', Dubai global art gallery, UAE

ദുബായ്: ദുബായിയെ ആഗോള ആര്‍ട്ട് ഗാലറിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കു തുടക്കം. ഇതു ലക്ഷ്യമിട്ടുള്ള പബ്ലിക് ആര്‍ട്ട് സ്ട്രാറ്റജി ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി (ദുബായ് കള്‍ച്ചര്‍)യാണു നടപ്പാക്കാൻ ആരംഭിച്ചു.

Advertisment

നഗരത്തിലെ തെരുവുകള്‍, അയല്‍പക്കങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവയെ വിനോദസഞ്ചാര, സാംസ്‌കാരിക കേന്ദ്രങ്ങളാക്കി മാറ്റും. എമിറേറ്റിന്റെ സര്‍ഗാത്മക സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടികള്‍, ശില്‍പ്പങ്ങള്‍, പെയിന്റിംഗുകള്‍, ചുവര്‍ ചിത്രങ്ങള്‍, ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകള്‍ എന്നിവ ഉപയോഗിച്ച് ദുബായിലെ പൊതു ഇടങ്ങളെ രൂപാന്തരപ്പെടുത്താനും കലാകാരന്മാര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ സംവേദനാത്മക സാമൂഹിക ഇടം സൃഷ്ടിക്കാനും ദുബായ് കള്‍ച്ചര്‍ ലക്ഷ്യമിടുന്നു.

''ഈ തന്ത്രത്തിന്റെ പ്രാധാന്യം ദുബായില്‍ ഒരു തനതായ സാംസ്‌കാരികവും കലാപരവുമായ അന്തരീക്ഷം സ്ഥാപിക്കുക എന്നതിലാണ്. സാംസ്‌കാരിക വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുന്നതിലും സര്‍ഗാത്മക സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഉറവിടമാക്കുന്നതിലും അതിന്റെ പങ്ക് കൂടാതെ ദുബായുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളും കലാരംഗത്തിന്റെ സമ്പന്നതയും ഈ തന്ത്രം പ്രതിഫലിപ്പിക്കുന്നു,''ദുബായ് കള്‍ച്ചര്‍ ഡയറക്ടര്‍ ജനറല്‍ ഹലാ ബദ്രി പറഞ്ഞു.

പബ്ലിക് ആര്‍ട്ട് സ്ട്രാറ്റജിയുടെ വിജയം ഉറപ്പാക്കാന്‍, ആര്‍ട്ട് ദുബായ്, തഷ്‌കീല്‍, അല്‍സെര്‍ക്കല്‍, ആര്‍ട്ട് ജമീല്‍, ആകാശ് വിഷ്വല്‍ ആര്‍ട്‌സ് എന്നിവയുമായി സഹകരിച്ച് സര്‍ഗാത്മക സമൂഹത്തെ ശാക്തീകരിക്കാനുള്ള ശ്രമത്തിലാണ് അതോറിറ്റി.

Advertisment

അതിന്റെ ഭാഗമായി അതുല്യമായ, സൈറ്റ്-നിര്‍ദിഷ്ട ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകളുടെ ഒരു പരമ്പര അവതരിപ്പിക്കുന്നതില്‍ പങ്കെടുക്കാനുള്ള പ്ലാറ്റ്‌ഫോം അതോറിറ്റി അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. എമിറേറ്റിലുടനീളമുള്ള ഇന്‍സ്റ്റാളേഷനുകളുടെ സ്ട്രാറ്റജി റോഡ്മാപ്പ് നിര്‍വചിക്കുന്നതു പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനും 2026-ഓടെ ആഗോള സാംസ്‌കാരിക ഭൂപടത്തില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണു പബ്ലിക് ആര്‍ട്ട് സ്ട്രാറ്റജി നടപ്പാക്കുന്നത്.

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പബ്ലിക് ആര്‍ട്ട് സ്ട്രാറ്റജിക്കും ദുബായ് ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള ദുബായ് കള്‍ച്ചറിനും അംഗീകാരം നല്‍കിയിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: