scorecardresearch

കോവിഡ് -19: പ്രവാസികള്‍ക്കു ധനസഹായം നൽകും; വിവിധ രാജ്യങ്ങള്‍ ഹെല്‍പ് ഡെസ്‌കുകള്‍

പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്തുമ്പോൾ പുനരധിവാസ പദ്ധതി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്തുമ്പോൾ പുനരധിവാസ പദ്ധതി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

author-image
WebDesk
New Update
കൊറോണ പ്രതിരോധത്തിന്റെ സൗദി ദിനങ്ങൾ

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു നിന്നുള്ള പ്രവാസികള്‍ക്കുവേണ്ടി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു. യുഎഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ്, യുകെ, ഇന്തോനേഷ്യ, മൊസാംബിക്, ബംഗ്ളാദേശ് എന്നിവിടങ്ങളിലാണു ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചത്.

Advertisment

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാരം കാണുകയുമാണു ഹെല്‍പ്പ് ഡെസ്‌ക് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. രാജ്യത്ത് മുംബൈ, ഹൈദരാബാദ്, തെലങ്കാന, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം പ്രവര്‍ത്തിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Also Read: പ്രവാസികളെ തിരിച്ചെത്തിക്കല്‍: ഹൈക്കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി

പ്രവാസികളുടെ ക്ഷേമത്തിനായി എല്ലാവരെയും കൂട്ടിയോജിപ്പിച്ചാണു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെഎംസിസി, ഇന്‍കാസ്, കേരള സോഷ്യല്‍ സെന്റര്‍, ഓര്‍മ, മാസ്, ശക്തി തുടങ്ങിയ നിരവധി സംഘടനകളും പ്രാദേശിക കൂട്ടായ്മകളും സന്നദ്ധ പ്രവര്‍ത്തകരും ഒരുമയോടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകൾ

പ്രവാസികളുടെ കൂട്ട മടക്കം: പുനരധിവാസ പദ്ധതി ആവശ്യം

വിദേശത്തുനിന്ന് പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്തുന്ന സാഹചര്യത്തെക്കുറിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവര്‍ക്കായി പുനരധിവാസ പദ്ധതി വേണ്ടിവരും. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെയും എംബസികളുടെയും മലയാളി സംഘടനകളുടെയും വിദേശത്തെ പ്രമുഖ വ്യക്തികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

യുഎഇയില്‍ അസുഖബാധിതരായവരെ ആശുപത്രികളിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ സഹായത്തോടെ ആവശ്യമായവര്‍ക്കു ഭക്ഷണം നല്‍കുന്നുണ്ട്. കോവിഡ് പോസിറ്റീവ് ആയവരെ ക്വാറന്റൈനിലാക്കാനും ഭക്ഷണം നല്‍കാനും സംവിധാനമായതായിട്ടുണ്ട്. യുഎഇ ഭരണാധികാരികള്‍ പ്രവാസി മലയാളികളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നവരാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്വദേശി, വിദേശി എന്ന വ്യത്യാസമില്ലാതെ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നു. പ്രവാസികള്‍ക്കു താങ്ങും തണലുമായ ഭരണാധികാരികളെ കേരളം പ്രത്യേക നിലയില്‍ കാണുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ധനസഹായം നല്‍കും

നോര്‍ക്കയും കേരള പ്രവാസിക്ഷേമ ബോര്‍ഡും പ്രവാസികള്‍ക്ക് ആശ്വാസ സഹായം നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്. പെന്‍ഷനു പുറമെ കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ആയിരം രൂപ വീതം 15,000 പേര്‍ക്കു നല്‍കും. ക്ഷേമനിധിയിലെ അംഗം കോവിഡ് പോസിറ്റീവ് ആയാല്‍ പതിനായിരം രൂപ തനത് ഫണ്ടില്‍നിന്ന് നല്‍കും.

Also Read: ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് നീട്ടാന്‍ കേന്ദ്ര തീരുമാനം

സാധുവായ പാസ്പോര്‍ട്ടും തൊഴില്‍ വിസയുമായി ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തി തിരികെ പോകാന്‍ കഴിയാത്തവര്‍ക്കും വിസാ കാലാവധി കഴിഞ്ഞവര്‍ക്കും 5,000 രൂപ അടിയന്തരസഹായമായി നോര്‍ക്ക നല്‍കും. ക്ഷേമസഹായം ലഭിക്കാത്ത കോവിഡ് ബാധിച്ച പ്രവാസികള്‍ക്കു സാന്ത്വനരോഗ പട്ടികയില്‍ ഉള്‍പ്പെടുത്തി പതിനായിരം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Corona Virus Nri Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: