Latest News

പ്രവാസികളെ തിരിച്ചെത്തിക്കല്‍: ഹൈക്കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി

ആളുകളെ വിദേശത്ത് നിന്ന് കൊണ്ടുവന്നാല്‍ ക്രമസമാധാന പ്രശ്‌നം വരെ ഉണ്ടാകാമെന്ന് കോടതി അഭിപ്രായപ്പെട്ടു

Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

കൊച്ചി: കോവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിച്ച് ഹൈക്കോടതി. പ്രവാസികളെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ വിമാന സര്‍വീസ് ആരംഭിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി കേരള സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചത്.

കൊറോണയെ പ്രതിരോധിക്കുന്നതില്‍ കേരളം മുന്‍ പന്തിയില്‍ ആണെന്ന് ഹൈക്കോടതി പറഞ്ഞു. അത് ലോകം മുഴുവന്‍ അംഗീകരിച്ചതാണന്നും കോടതിയുടെ പരാമര്‍ശിച്ചു.

ഗള്‍ഫടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് വിമാന സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ദുബായ് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ എം സി സി) പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കണിക്കവെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്.

Read Also: ഇന്ത്യ ആദ്യം മരുന്ന് അയയ്ക്കുക യുഎസിലേയ്ക്കും ബ്രസീലിലേക്കും

വിസിറ്റിംഗ് വിസയിലുള്ളവരും ജോലി തേടി പോയവരും വിദേശത്ത് കുടുങ്ങി കിടക്കുകയാണന്നും എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ സര്‍വ്വീസുകള്‍ ആളുകളെ തിരിച്ചു കൊണ്ടു വരാന്‍ തയ്യാറനന്നും യുഎഇ സര്‍ക്കാരിന് എതിര്‍പ്പില്ലന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

പ്രവാസികളെ തരംതിരിച്ച് മുന്‍ഗണനാക്രമമനുസരിച്ച് കൊണ്ടുവരണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

അതേസമയം, ആളുകളെ വിദേശത്ത് നിന്ന് കൊണ്ടുവന്നാല്‍ ക്രമസമാധാന പ്രശ്‌നം വരെ ഉണ്ടാകാമെന്ന് കോടതി അഭിപ്രായപ്പെട്ടു. തിരികെ എത്തിക്കുന്നവരെ എങ്ങനെ പാര്‍പ്പിക്കം എന്നുള്ളതും നോക്കണം. ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കേണ്ടതുണ്ടന്നും കോടതി വ്യക്തമാക്കി.

Read Also: അത് വേണ്ട; സുരക്ഷാ കാരണങ്ങളാൽ തൊഴിലാളികൾ ‘സൂം’ ഉപയോഗിക്കണ്ടായെന്ന നിർദേശവുമായി ഗൂഗിൾ

സമാന ഹര്‍ജി സുപ്രീം കോടതിയില്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. കേന്ദ്ര സര്‍ക്കാര്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങണമെന്നും എങ്കില്‍ മാത്രമേ എത്ര ആളുകള്‍ കുടുങ്ങി എന്ന് അറിയാന്‍ സാധിക്കൂ എന്നും ഹര്‍ജിക്കാര്‍ ചുണ്ടിക്കാട്ടി.

നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം പതിനേഴിനകം വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് നടത്താമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അബാംസിഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അവശ്യംവേണ്ട ആരോഗ്യ പരിശോധനകള്‍ക്കുശേഷം എല്ലാ വിദേശ പൗരന്‍മാരേയും തിരികെ നാട്ടിലെത്തിക്കാന്‍ യുഎഇ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. രോഗം ബാധിക്കാത്ത വിദേശികളെ മാത്രമേ തിരികെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കുകയുള്ളൂ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 evacuating nris kerala high court sought opion union government

Next Story
മരിച്ച മാഹി സ്വദേശിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു: കെ.കെ ശൈലജKK shailaja, കെക ഷൈലജ, kk shailaja news, കെകെ ഷൈലജ വാര്‍ത്തകള്‍, kk shailaja on covid vaccine, കെക ഷൈലജ കോവിഡ് വാക്സിനെക്കുറിച്ച്, covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, election, kerala election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, ldf, എല്‍ഡിഎഫ്, ramesh chennithala, രമേശ് ചെന്നിത്തല, indian express malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com