/indian-express-malayalam/media/media_files/uploads/2020/03/corona-virus-5.jpg)
യുഎഇ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. യുഎഇയിൽ സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം യുഎഇയിൽ 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,024 ആയി.
കൃത്യമായി സാമൂഹിക അകലം പാലിക്കാത്തതിനെ തുടർന്നാണ് പലർക്കും കോവിഡ് ബാധിച്ചതെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരാണ്. കോവിഡ്-19 സാമൂഹ്യവ്യാപനത്തിലേക്ക് പോകുമോ എന്ന ആശങ്ക യുഎഇയിലുണ്ട്. പുതിയ കോവിഡ് ബാധിതരുടെ ആരോഗ്യസ്ഥിതി മോശമായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
35 പേർ കൂടി യുഎഇയിൽ രോഗമുക്തരായി. ഇതോടെ രോഗമുക്തരായ ആകെ ആളുകളുടെ എണ്ണം 96 ആയി. കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് യുഎഇ കടന്നുപോകുന്നത്.
അതേസമയം, ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,002,159 പേർക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. 50,230 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. സ്പെയിനിൽ വ്യാഴാഴ്ച മാത്രം 950 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗം ബാധിച്ച 2,04, 605 പേർ ഇതുവരെ രോഗവിമുക്തരായി.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 328 പുതിയ കോവിഡ് കേസുകൾ റിപോർട്ട് ചെയ്തു. 2069 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 53 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കേരളത്തിൽ 21 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആകെ 286 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us