scorecardresearch

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ബഹ്‌റൈനില്‍ സ്നേഹസംഗമം

ജനാധിപത്യപരമായി സമരത്തിനിറങ്ങിയവരെ അടിച്ചമര്‍ത്തുന്നതില്‍ സംഗമം പ്രതിഷേധിച്ചു

ജനാധിപത്യപരമായി സമരത്തിനിറങ്ങിയവരെ അടിച്ചമര്‍ത്തുന്നതില്‍ സംഗമം പ്രതിഷേധിച്ചു

author-image
WebDesk
New Update
Citizenship amendment act, പൗരത്വ ഭേദഗതി നിയമം, Anti CAA Protest, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം, Anti CAA program in Bahrain, പൗരത്വ ഭേദഗതി നിയമത്തിനെതിരേ ബഹ്‌റൈനില്‍ സ്നേഹസംഗമം, Malayali organisations in Bahrain, ബഹ്‌റൈനിലെ മലയാളി സംഘടനകള്‍, Manama, മനാമ, IE Malayalam, ഐഇ മലയാളം

മനാമ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ബഹ്റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സ്നേഹസംഗമം നടത്തി. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും സവിശേഷതയെയും തകര്‍ക്കാനുളള ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നു സംഗമം ആഹ്വാനം ചെയ്തു.

Advertisment

ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെയുളള രാജ്യാന്തര വേദികളില്‍ നമ്മുടെ രാഷ്ട്രനേതാക്കള്‍ അഭിമാനത്തോടെ വിവരിക്കുന്ന ഇന്ത്യയുടെ മതേതര പാരമ്പര്യത്തിനു വിരുദ്ധമാണു പൗരത്വ ഭേദഗതി നിയമമെന്നു ബുധനാഴ്ച വൈകീട്ടു നടന്ന സംഗമം ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായി സമരത്തിനിറങ്ങിയവരെ അടിച്ചമര്‍ത്തുന്നതില്‍ സംഗമം പ്രതിഷേധിച്ചു.

Read Also: മനംകുളിര്‍ക്കുന്ന അനുഭവം; അല്‍-ഹയര്‍ തടാകത്തില്‍ തിരക്കേറുന്നു

ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരെ മതം നോക്കി ഒഴിവാക്കാനുളള പദ്ധതിയുടെ ഭാഗമായ ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതികള്‍ ഉപേക്ഷിക്കണമെന്നു സംഗമം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തോളോടു തോള്‍ചേര്‍ന്ന് നില്‍ക്കുമെന്നു സംഗമത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ ചൊല്ലി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാഷ്ട്രപതിക്കു സമര്‍പ്പിക്കാനുള്ള നിവേദനത്തിന്റെ ഒപ്പുശേഖരണവും നടന്നു.

Advertisment

ബഹ്റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ഒഐസിസി, കെഎംസിസി, പ്രതിഭ, കെസിഎ, സമസ്ത, ഐസിഎഫ്, ഫ്രന്റ്സ് അസോസിയേഷന്‍, പ്രേരണ, ഭൂമിക, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഐവൈസിസി, മാറ്റ്, ആപ്പ്, നവകേരള, സോഷ്യല്‍ വെല്‍ഫെയര്‍, യൂത്ത് ഇന്ത്യ, അല്‍ ഹിദായ, മലയാളി ബിസിനസ് ഫോറം, ഇന്ത്യന്‍ സലഫി സെന്റര്‍ (റിഫ) തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.

Read Also: ‘വ്യത്യസ്തനാമൊരു ബാര്‍ബറാം റഷീദ്’; അബുദാബിയിൽ സലൂൺ ആര്‍ട്ട് ഗാലറിയാക്കി മലയാളി

ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. പ്രതിഭ ട്രഷറര്‍ മഹേഷ് മൊറാഴ പ്രമേയം അവതരിപ്പിച്ചു. ഇ.എ.സലീം, നിസാര്‍ കൊല്ലം, എം.സി അബ്ദുല്‍ കരീം, യൂനുസ് സലീം എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജമാല്‍ ഇരിങ്ങല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Bahrain Keraleeya Samajam Bahrain Malayali Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: