/indian-express-malayalam/media/media_files/uploads/2020/08/Ayodhya-Ram.jpg)
വാഷിങ്ടണ്‍: അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജച്ചടങ്ങ് ആഘോഷമാക്കാനൊരുങ്ങി അമേരിക്കയിലെ ഇന്ത്യക്കാര്‍. യുഎസിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തും. ഭൂമിപൂജ ആഘോഷിക്കാന്‍ ദീപം തെളിയിക്കുമെന്ന് നിരവധി ഇന്ത്യക്കാര്‍ പറഞ്ഞു. അയോധ്യയില്‍ നാളെ നടക്കുന്ന ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണു മുഖ്യാതിഥി.
രാമ ക്ഷേത്രത്തിന്റെ ഡിജിറ്റല്‍ ചിത്രങ്ങള്‍ അടങ്ങിയ ടാബ്ലോ പ്രദര്‍ശിപ്പിക്കുന്ന ട്രക്ക് നാളെ രാത്രി യുഎസ് ക്യാപിറ്റോള്‍ ഹില്ലിനും വൈറ്റ് ഹൗസിനും ചുറ്റും സഞ്ചരിക്കുമെന്നു വാഷിംഗ്ടണ്‍ ഡിസിയിലും പരിസരത്തുമുള്ള ഇന്ത്യക്കാര്‍ പറഞ്ഞു.
''ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിനു ഹിന്ദുക്കള്‍ക്കായി വിശുദ്ധസ്ഥലത്ത് ചരിത്രപരമായ ക്ഷേത്രനിര്‍മാണത്തിനു തുടക്കം കുറിക്കുമ്പോള്‍ അയോദ്ധ്യ ശ്രീരാമ ക്ഷേത്ര ടാബ്ലോ യുഎസ് ക്യാപിറ്റോള്‍ ഹില്ലിനു ചുറ്റും സഞ്ചരിക്കും,'' സമുദായ നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഭൂമിപൂജ ആഘോഷിക്കാനായി അമേരിക്കയിലുടനീളം വെര്‍ച്വല്‍ ദേശീയ പ്രാര്‍ഥനയ്ക്കു ഹിന്ദുക്ഷേത്ര എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സും ഹിന്ദുക്ഷേത്ര പുരോഹിത കൂട്ടായ്മയും ആഹ്വാനം ചെയ്തു.
Also Read: കോവിഡ് നിയന്ത്രണങ്ങൾക്കിടെ അയോധ്യയിലെ ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ന്യൂയോര്‍ക്ക് നഗരത്തിലും ആഘോഷങ്ങള്‍ നടക്കും. ടൈംസ് സ്‌ക്വയറിലെ കൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ നാളെ ശ്രീരാമന്റെ ചിത്രങ്ങളും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 3 ഡി ഛായാചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി ഭീമന്‍ നാസ്ദാഖ് സ്‌ക്രീനും 17,000 ചതുരശ്രയടി എല്‍ഇഡി ഡിസ്പ്ലേ സ്‌ക്രീനും വാടകയ്‌ക്കെടുത്ത പ്രമുഖ പരസ്യബോര്‍ഡുകളില്‍ ഉള്‍പ്പെടുന്നതായി പ്രമുഖ സമുമായ നേതാവും അമേരിക്കന്‍ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്റുമായ ജഗദീഷ് സെവാനി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.