scorecardresearch

യു എ ഇയില്‍ പുരാതന ക്രിസ്ത്യന്‍ സന്ന്യാസിമഠം കണ്ടെത്തി

ഉം അല്‍ ഖുവൈന്‍ എമിറേറ്റിലെ അല്‍ സിനിയ ദ്വീപിലാണു ക്രിസ്ത്യന്‍ സന്ന്യാസിമഠം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്

ഉം അല്‍ ഖുവൈന്‍ എമിറേറ്റിലെ അല്‍ സിനിയ ദ്വീപിലാണു ക്രിസ്ത്യന്‍ സന്ന്യാസിമഠം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്

author-image
WebDesk
New Update
UAE, Christian monastery, Umm Al Qaiwain, Al Siniya Island

അബുദാബി: യു എ ഇയിലെ ഉം അല്‍ ഖുവൈന്‍ എമിറേറ്റില്‍ പുരാതന ക്രിസ്ത്യന്‍ സന്ന്യാസിമഠം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. അല്‍ സിനിയ ദ്വീപിലാണു മഠത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Advertisment

സമുച്ചയത്തില്‍ പള്ളി, ഊട്ടുപുര, വെള്ളത്തൊട്ടികള്‍, സന്യാസിമാര്‍ക്കുള്ള ചെറിയ മുറികള്‍ എന്നിവ ഉള്‍പ്പെട്ടിട്ടതായി ഉം അല്‍ ഖുവൈന്‍ (യു എ ക്യു) വിനോദസഞ്ചാര, പുരാവസ്തു വകുപ്പ് അറിയിച്ചു.

യു എ ക്യു വിനോദസഞ്ചാര, പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ സിനിയ ആര്‍ക്കിയോളജി പ്രൊജക്ടിന്റെ നേതൃത്വത്തിലാണു കണ്ടെത്തല്‍ നടത്തിയത്. ന്യൂയോര്‍ക്കിലെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പുരാതന ലോകം സംബന്ധിച്ച പഠനത്തിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടും യു എ ഇ സര്‍വകലാശാലയും യു എ ക്യുയിലെ ഇറ്റാലിയന്‍ ആര്‍ക്കിയോളജിക്കല്‍ മിഷനും സംയുക്തമായി ഈ പ്രദേശത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഗവേഷണം നടത്തുകയാണ്.

ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയില്‍ സമൂഹം അവിടെ തഴച്ചുവളര്‍ന്നിരുന്നുവെന്നാണു റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്ങും സൈറ്റില്‍നിന്നും കുഴിച്ചെടുത്ത മണ്‍പാത്രങ്ങളുടെ വിലയിരുത്തലും സൂചിപ്പിക്കുന്നത്.

Advertisment

സാംസ്‌കാരിക യുവജന മന്ത്രി നൂറ അല്‍ കാബി, യു എ ഇ പ്രസിഡന്റിന്റെ സാംസ്‌കാരിക ഉപദേഷ്ടാവും യു എ ഇ യൂണിവേഴ്സിറ്റി ചാന്‍സലറുമായ സാക്കി നുസൈബെഹ്, യു എ ക്യു വിനോദസഞ്ചാര, പുരാവസ്തു വകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് മജീദ് ബിന്‍ സൗദ് അല്‍ മുഅല്ല എന്നിവര്‍ പ്രഖ്യാപന വേളയില്‍ പങ്കെടുത്തു.

അല്‍ സിനിയ ദ്വീപിന്റെ ചരിത്രപരമായ പരിസ്ഥിതിയില്‍ ഉം അല്‍ ഖുവൈനിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതായി ഷെയ്ഖ് മജീദ് പറഞ്ഞു. നൂറ്റാണ്ടുകളായി ദ്വീപില്‍ സ്ഥിരതാമസമാക്കിയ വിവിധ മതപരവും ബഹുസ്വരവുമായ സമൂഹങ്ങളുടെ ജീവനുള്ള രേഖയാണ് ഇവ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പുരാവസ്തു കണ്ടെത്തല്‍ യു എ ഇയുടെ ചരിത്രപരവും പൈതൃകപരവുമായ മൂല്യമുള്ളതാണെന്നു സാംസ്‌കാരിക മന്ത്രി നൂറ അല്‍ കാബി പറഞ്ഞു.

Archaeology Uae Christianity

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: