scorecardresearch

Onam 2020: നാളെ മുതൽ ആറു ദിവസം സർക്കാർ ഓഫീസുകൾക്ക് അവധി

Onam 2020 Holidays: നാളെ അയ്യങ്കാളി ദിനത്തിൽ തുടങ്ങുന്ന അവധി സെപ്റ്റംബർ രണ്ടാം തിയ്യതി വരെ നീളും

Onam 2020 Holidays: നാളെ അയ്യങ്കാളി ദിനത്തിൽ തുടങ്ങുന്ന അവധി സെപ്റ്റംബർ രണ്ടാം തിയ്യതി വരെ നീളും

author-image
WebDesk
New Update
Government Office Kerala, onam holidays

Onam 2020 Holidays: തിരുവനന്തപുരം: സർക്കാർ ഓഫിസുകൾക്ക് നാളെ മുതൽ ആറുദിവസം തുടർച്ചയായി അവധി. നാളെ അയ്യങ്കാളി ദിനത്തിൽ തുടങ്ങുന്ന അവധി സെപ്റ്റംബർ രണ്ടാം തിയ്യതി ശ്രീനാരായണ ഗുരു ജയന്തി വരെ നീളും. ആഗസ്റ്റ് 28, 29, 30, 31, സെപ്റ്റംബർ 01, സെപ്റ്റംബർ രണ്ട് എന്നീ ദിവസങ്ങളാണ് അവധി.

Advertisment

ആഗസ്റ്റ് 28ന് അയ്യൻകാളി ജയന്തി, ആഗസ്റ്റ് 29ന് മുഹറം, ആഗസ്റ്റ് 30, 31, സെപ്റ്റംബർ 01 ദിവസങ്ങളിൽ ഓണം അവധി, സെപ്റ്റബർ രണ്ടാം തിയ്യതി ശ്രീനാരായണഗുരു ജയന്തി- എന്നിങ്ങനെ പോവുന്ന അവധി ദിവസങ്ങൾ.

കൂടുതൽ അവധി വേണമെന്നുള്ളവർക്ക്, സെപ്റ്റംബർ 3,4,5 ദിവസങ്ങൾ കൂടി അവധിയെടുത്താൽ സെപ്റ്റംബർ ആറ് ഞായറാഴ്ചയും കഴിഞ്ഞ് ഏഴാം തിയ്യതി ജോലിയിൽ പ്രവേശിച്ചാൽ മതിയാവും. തുടർച്ചയായി പത്തുദിവസം അവധി ലഭിക്കും.

Read Here: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

ബാങ്ക് അവധികൾ

നാലു ദിവസമാണ് ഇത്തവണ ബാങ്കുകൾക്ക് അവധി. ആഗസ്റ്റ് 29 (മുഹറം), ആഗസ്റ്റ് 30 (ഒന്നാം ഓണം), ആഗസ്റ്റ് 31 (തിരുവോണം), സെപ്റ്റംബർ 2 (ശ്രീനാരായണഗുരു ജയന്തി) എന്നീ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധിയ്ക്കും ബാങ്കുകൾ അവധിയാണ്.

Advertisment

ട്രഷറി

നാളെ അവധിയാണെങ്കിലും ശബളവും പെൻഷനും വിതരണം ചെയ്യാനായി ട്രഷറി തുറന്നുപ്രവർത്തിക്കാൻ ധനവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബിവറേജസ്

ബിവറേജസ് ഷോപ്പുകൾ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ രണ്ടുവരെ തുടർച്ചയായി പ്രവർത്തിക്കില്ല. റേഷൻ കടകൾക്ക് ആഗസ്റ്റ് 30, സെപ്റ്റംബർ ഒന്ന് ദിവസങ്ങൾ മാത്രമാണ് അവധി.

Read more: Onam 2020: ഓണസദ്യ അറിയേണ്ടതെല്ലാം

Holiday Onam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: