scorecardresearch

കോവിഡ് വാക്സിൻ: ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരും

“ഓ, ജനുവരി ഒന്നിനോ ഏപ്രിൽ ഒന്നിനോ ഞാൻ ഒരു വാക്സിൻ എടുക്കും. അതു കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ സാധാരണ നിലയിലാകും, എന്ന് ആളുകൾ ചിന്തിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അത് അങ്ങനെയല്ല.”

“ഓ, ജനുവരി ഒന്നിനോ ഏപ്രിൽ ഒന്നിനോ ഞാൻ ഒരു വാക്സിൻ എടുക്കും. അതു കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ സാധാരണ നിലയിലാകും, എന്ന് ആളുകൾ ചിന്തിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അത് അങ്ങനെയല്ല.”

author-image
WebDesk
New Update
coronavirus vaccine update, covid 19, coronavirus, coronavirus vaccine, corona vaccine, biological e, india covid vaccine, india coronavirus vaccine, indian express

ജനീവ: ചെറുപ്പക്കാരും ആരോഗ്യമുള്ളവരും രോഗപ്രതിരോധ കുത്തിവയ്പ്പിനായി കാത്തിരിക്കാൻ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥൻ പറഞ്ഞു. കാലതാമസം ഒരുവർഷം വരെ നീണ്ടു നിന്നേക്കാമെന്നും അവർ വ്യക്തമാക്കി.

Advertisment

“ഓ, ജനുവരി ഒന്നിനോ ഏപ്രിൽ ഒന്നിനോ ഞാൻ ഒരു വാക്സിൻ എടുക്കും. അതു കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ സാധാരണ നിലയിലാകും, എന്ന് ആളുകൾ ചിന്തിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അത് അങ്ങനെയല്ല.” സൗമ്യ സ്വാമിനാഥൻ ലോകാരോഗ്യ സംഘടനയുടെ ഒരു ഓൺലൈൻ ചോദ്യോത്തര സെഷനിൽ പറഞ്ഞു ബുധനാഴ്ച.

“ധാരാളം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവരും, പക്ഷേ ഒരു വാക്സിൻ ലഭിക്കുന്നതിന് ഒരു ശരാശരി വ്യക്തി, ആരോഗ്യവാനായ, ചെറുപ്പക്കാരന് 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നു,” അവർ പറഞ്ഞു.

Read More: എറണാകുളം ജില്ലയിൽ നാല് കോവിഡ് മരണം കൂടി

കോവിഡ്-19 ചെറുപ്പക്കാരെയും ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. എന്നാൽ പ്രായമായവരേക്കാളും ആരോഗ്യപ്രശ്നങ്ങളുള്ളവരേക്കാളും ഗുരുതരമായ സങ്കീർണതകൾ നേരിടാനുള്ള സാധ്യത യുവാക്കളിൽ കുറവാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.

Advertisment

കോവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകരിൽനിന്നുമാകും ഇത് ആരംഭിക്കുന്നത്. അവിടെപ്പോലും കൂടുതൽ അപകടസാധ്യതയുള്ളവരെ നിർണയിക്കേണ്ടതായുണ്ട്. അവർക്കുശേഷം പ്രായം ചെന്നവർക്കാകും വാക്സിൻ നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു.

ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും വളരെ പെട്ടെന്നുതന്നെ ഫലപ്രദമായൊരു വാക്സിൻ ലഭിക്കാൻ സാധ്യതയില്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്.

ആളുകൾ ആർജിത പ്രതിരോധ ശേഷിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, വാക്സിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്നും 70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും അവർ കൂട്ടിച്ചേർത്തു.

Covid Vaccine World Health Organisation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: