തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6767 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

ഇന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. 1025 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ 970 പേർക്കും തൃശൂര്‍ ജില്ലയിൽ 809 പേർക്കും രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലും എറണാകുളം ജില്ലയിലും അറുന്നൂറിലധികമാണ് പുതിയ രോഗികൾ. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ അഞ്ഞൂറിലധികം പേർക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.

Read More: സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്; 6767 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. വയനാട്- 158, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ഇരുന്നൂറിലധികമാണ് ഇന്ന് പുതിയ രോഗികൾ.

Kerala Covid-19 Wrap- സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6767 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 95,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,28,998 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 250 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം 76, മലപ്പുറം 65, കോട്ടയം 24, ആലപ്പുഴ 18, പാലക്കാട് 17, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, കോഴിക്കോട് 8, കണ്ണൂര്‍ 5, പത്തനംതിട്ട, തൃശൂര്‍ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം, വയനാട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More: കോവിഡ് വാക്സിൻ: ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരും

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • മലപ്പുറം- 1025
 • കോഴിക്കോട്- 970
 • തൃശൂര്‍- 809
 • പാലക്കാട്- 648
 • എറണാകുളം- 606
 • തിരുവനന്തപുരം- 595
 • ആലപ്പുഴ- 563
 • കോട്ടയം- 432
 • കൊല്ലം- 418
 • കണ്ണൂര്‍- 405
 • പത്തനംതിട്ട- 296
 • കാസര്‍ഗോഡ്- 234
 • വയനാട്- 158
 • ഇടുക്കി- 124

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • മലപ്പുറം- 786
 • കോഴിക്കോട്- 878
 • തൃശൂര്‍- 795
 • പാലക്കാട്- 434
 • എറണാകുളം- 184
 • തിരുവനന്തപുരം- 405
 • ആലപ്പുഴ- 543
 • കോട്ടയം- 268
 • കൊല്ലം- 410
 • കണ്ണൂര്‍- 369
 • പത്തനംതിട്ട- 227
 • കാസര്‍ഗോഡ്- 214
 • വയനാട്- 149
 • ഇടുക്കി- 69

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 780
 • കൊല്ലം- 767
 • പത്തനംതിട്ട- 257
 • ആലപ്പുഴ- 181
 • കോട്ടയം- 246
 • ഇടുക്കി- 53
 • എറണാകുളം- 843
 • തൃശൂര്‍- 831
 • പാലക്കാട്- 322
 • മലപ്പുറം- 432
 • കോഴിക്കോട്- 1154
 • വയനാട്- 155
 • കണ്ണൂര്‍- 440
 • കാസര്‍ഗോഡ്- 306

24 മരണങ്ങൾ സ്ഥിരീകരിച്ചു

24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1113 ആയി.

രുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍ (54), ചെമ്മണ്‍തിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാര്‍ (92), ചെവയൂര്‍ സ്വദേശിനി പദ്മാവതി (82), ബാലുശേരി സ്വദേശി ബാലന്‍ (65), കണ്ണൂര്‍ നെട്ടൂര്‍ സ്വദേശിനി സഫിയ (60), കായാചിറ സ്വദേശി വി.പി. അഹമ്മദ് (59), തലശേരി സ്വദേശിനി നബീസു (72), പടപ്പനങ്ങാട് സ്വദേശിനി കെ.പി. അയിഷ (85), ചെറുപറമ്പ് സ്വദേശിനി നാണി (60), ചാവശേരി സ്വദേശി അബ്ദുള്ള (73), ഉദയഗിരി സ്വദേശിനി ഹാജിറ ബീവി (90), പരിയാരം സ്വദേശി നാരായണന്‍ നമ്പ്യാര്‍ (90), കൂരാര സ്വദേശി പദ്മനാഭന്‍ (55), എന്നിവരാണ് മരണമടഞ്ഞത്.

2,76,727 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,727 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2776 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 51,836 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,836 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,28,728 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

എട്ട് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ തഴക്കര (8), നൂറനാട് (13), ചമ്പക്കുളം (13), ചെങ്ങന്നൂര്‍ (20), എറണാകുളം ജില്ലയിലെ എലഞ്ഞി (9), കീരമ്പാറ (7, സബ് വാര്‍ഡ് 2), വരാപ്പുഴ (10), മുളങ്കൊല്ലി (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 643 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 595 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 595 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 405 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 780 പേർ രോഗമുക്തി നേടി.

കൊല്ലത്ത് 418 പേർക്ക് കോവിഡ്; 410 പേർക്കും സമ്പർക്കത്തിലൂടെ

കൊല്ലം ജില്ലയിൽ ഇന്ന് 418 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും, സമ്പർക്കം മൂലം 410 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും, 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 767 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 296 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 302 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 255 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ആലപ്പുഴയിൽ 563 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയില്‍ 563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തുനിന്നും ഒരാള്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ് . . 543പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 181 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 16795 പേര്‍ രോഗ മുക്തരായി. 6582 പേര്‍ ചികിത്സയില്‍ ഉണ്ട്.

കോട്ടയത്ത് പുതിയ രോഗികൾ 432

കോട്ടയം ജില്ലയില്‍ 432 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ക്കും സമ്പര്‍ക്കും മുഖേനയാണ് രോഗം ബാധിച്ചത്. 24 ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേരും രോഗബാധിതരായി. പുതിയതായി 4121 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 250 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6177 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 17420 പേര്‍ കോവിഡ് ബാധിതരായി. 11224 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18119 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ പുതിയ രോഗികൾ നൂറിലധികം

ഇടുക്കി ജില്ലയിൽ ഇന്ന്124 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഉടുമ്പന്നൂർ സ്വദേശി തോമസിന്റെ (73) മരണം കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 69 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 24 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്

എറണാകുളത്ത് 606 പേർക്ക് കോവിഡ്; 342 പേരുടെ രോഗ ഉറവിടം അറിയില്ല

എറണാകുളം ജില്ലയിൽ ഇന്ന് 606 പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 184 പേരാണ്. 342 പേരുടെ രോഗ ഉറവിടം അറിയില്ല. ഇന്ന് 842 പേർ രോഗ മുക്തി നേടി.

ഇന്ന് 2198 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2376 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4847 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ 809 പേർക്ക് രോഗബാധ

തൃശൂർ ജില്ലയിൽ 809 പേർക്ക് കൂടി വെളളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 831 പേർ രോഗമുക്തരായി. വെളളിയാഴ്ച മുഴുവൻ കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9443 ആണ്. തൃശൂർ സ്വദേശികളായ 160 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26042 ആണ്. അസുഖബാധിതരായ 16337 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 648 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 648 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 434 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 187 പേർ, ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും ആയി വന്ന 10 പേർ, 17 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 322 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

മലപ്പുറത്ത് പുതിയ രോഗികൾ ആയിരത്തിലധികം

മലപ്പുറം ജില്ലയില്‍ വീണ്ടും കോവിഡ് രോഗികള്‍ 1000 കടന്നു. ഇന്ന് 1,025 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 786 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടൊപ്പം ഉറവിടമറിയാതെ രോഗം ബാധിച്ചവരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 165 പേര്‍ക്കാണ് ഉറവിടമറിയാതെ വൈറസ്ബാധ സ്ഥിരീകരിച്ചത്.

നേരിട്ടുള്ള സമ്പര്‍ക്കത്തോടൊപ്പം ഉറവിടം അറിയാതെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന ആശങ്കയുളവാക്കുന്നതാണ്. കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കുക മാത്രമാണ് രോഗ വ്യാപനം തടയുന്നതിനുള്ള പോംവഴി. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണം കൂടിയെ തീരൂവെന്ന് ജില്ലാ കലക്ടര്‍ ഓര്‍മപ്പെടുത്തി. കൂടാതെ 65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധയുണ്ടായിട്ടുണ്ട്.

കോഴിക്കോട്ട് 970 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 970 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കാണ് പോസിറ്റീവായത്. 76 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 886 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8734 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.11.30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 12277 ആയി. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1154 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 155 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5510 ആയി. 4358 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1118 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 361 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

കണ്ണൂരിൽ 405 പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 405 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 440 പേർ രോഗമുക്തി നേടി.

കാസർഗോട്ട് 234 പേർക്ക് കോവിഡ്

കാസർഗോഡ് ജില്ലയിൽ ഇന്ന് 234 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 224 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

കാസർഗോഡ് ജില്ലയിൽ കോവിഡ് രോഗബാധയെ തുടർന്നുണ്ടാകുന്ന മരണനിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ്. 60 വയസിനു മുകളിൽ പ്രായമുള്ളവരും , മറ്റു ഗുരുതര രോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും കൂടുതൽ ശ്രദ്ധിക്കേണ്ടതാണെന്ന് കലക്ടർ വ്യക്തമാക്കി . ഇവരുടെ വീട്ടിലുള്ള മറ്റു അംഗങ്ങൾ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതും ഇവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കേണ്ടതുമാണെന്നും കലക്ടർ നിർദേശിച്ചു.

വയോജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്

ശാരീരിക അകലം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ കൈയും മുഖവും കഴുകുക, നിർബന്ധമായും മാസ്ക് ധരിക്കുക. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ ശീലമാക്കുക ,ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികളും പഴവർഗങ്ങളും കഴിയ്ക്കുക, വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ആശുപത്രി സന്ദർശനം നടത്താവൂ. ഫോണിലൂടെയോ ഇ സഞ്ജീവനി (//esanjeevani.in/) വെബ് ഉപയോഗിച്ചോ ഡോക്ടർമാരുടെ സേവനം തേടുക .ജീവിത ശൈലി രോഗങ്ങളുള്ളവർ അവർക്കുള്ള പൊതു മാർഗ്ഗ നിർദേശങ്ങൾ പാലിക്കേണ്ടതാണ് . ഛർദി വിശപ്പില്ലായ്മാ അടിവയറ്റിൽ വേദന ഭക്ഷണത്തോടുള്ള വിരക്തി തലകറക്കം ശ്വാസ തടസ്സം എന്നിവ അനുഭവപ്പെട്ടാൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.

രാജ്യത്ത് 63,371 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,371 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,70,469 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തുടനീളം ഇതുവരെ 1,12,161 പേരുടെ ജീവൻ കോവിഡ് കവർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 895 മരണം റിപ്പോർട്ട് ചെയ്തു. 1.52 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

എറണാകുളം ജില്ലയിൽ നാല് കോവിഡ് മരണം കൂടി

എറണാകുളം ജില്ലയിൽ വീണ്ടും കോവിഡ് മരണം. ജില്ലയിൽ നാലു പേർ കൂടി കോവിഡ്വിഡ് ബാധിച്ച് മരിച്ചു. ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 1089 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

കണ്ണമാലി സ്വദേശി ആഗ്‌നസ് (73), പനങ്ങാട് സ്വദേശി ബാലകൃഷ്ണൻ (84), മുപ്പത്തടം സ്വദേശി അഷ്‌റഫ് (56), മാലിപ്പുറം സ്വദേശിനി ഖദീജ (56) എന്നിവരാണ് ഇന്ന് മരിച്ചത്. നാലു പേരും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 1209 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1130 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook