scorecardresearch

നിങ്ങളുടെ വസ്‌തുക്കളെല്ലാം ലേലം ചെയ്യും; പ്രതിഷേധക്കാര്‍ക്ക് യോഗിയുടെ താക്കീത്

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും രാജ്യം കത്തിക്കുകയാണെന്നും യോഗി

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും രാജ്യം കത്തിക്കുകയാണെന്നും യോഗി

author-image
WebDesk
New Update
Yogi Adityanath, യോഗി ആദിത്യനാഥ്, Yogi Adityanath interview, യോദി ആദിത്യനാഥ് അഭിമുഖം, Uttar Pradesh CM, ഉത്തർപ്രദേശ് മുഖ്യമന്ത്രി, ദേശീയ പൌരത്വ രജിസ്ട്രേഷൻ, Uttar pradesh CM interview, yogi interview, Yogi adityanath on NRC, NRC In UP, iemalayalam, ഐഇ മലയാളം

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ക്ക് താക്കീത് നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷേധിക്കുന്നവരുടെ വസ്തുവകകളെല്ലാം ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമം നടത്തുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും യോഗി പറഞ്ഞു.

Advertisment

"ലക്‌നൗവില്‍ അടക്കം സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളും അക്രമങ്ങളുമുണ്ട്. ഇതിനെയെല്ലാം ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടും. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ വസ്തുവകകളെല്ലാം പിടിച്ചെടുത്ത് സര്‍ക്കാര്‍ ലേലത്തില്‍ വയ്ക്കും. അക്രമങ്ങള്‍ നടത്തിയവരുടെ ദൃശ്യങ്ങളെല്ലാം സിസിടിവിയില്‍ പകര്‍ത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും." യോഗി ആദിത്യനാഥ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കേന്ദ്രത്തിന് അവകാശമില്ല; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ജനാധിപത്യ രാജ്യത്ത് അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും രാജ്യം കത്തിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് തുടരുകയാണ്. പത്തോളം സംസ്ഥാനങ്ങളിലാണ് ഇപ്പോൾ പ്രതിഷേധം അലയടിക്കുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിൽ ഇറങ്ങിയിരിക്കുന്നത്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരടക്കമുള്ള ഇടത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷം വിട്ടയച്ചു. അറസ്റ്റിന് ശേഷം തിരിച്ചെത്തിയ യെച്ചൂരി വീണ്ടും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. പൊലീസ്‌ വാഹനത്തിൽനിന്ന്‌ ഇറങ്ങിയാണ്‌ സീതാറാം യെച്ചുരി അടക്കമുള്ള നേതാക്കൾ വീണ്ടും പ്രതിഷേധത്തിനായി എത്തിയിരിക്കുന്നത്‌.

Read Also: റോസാപ്പൂ വിപ്ലവം; രാജ്യതലസ്ഥാനത്ത് വേറിട്ട പ്രതിഷേധം, വീഡിയോ

സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ഡാനിഷ് ഖാന്‍ എന്ന ഉപയോക്താവിന് മറുപടിയായി ടെലികോം കമ്പനി എഴുതിയതിങ്ങനെ ‘ഹായ്, ഡാനിഷ്! ഞങ്ങള്‍ പറഞ്ഞതുപോലെ, സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം. അധികാരികള്‍, വോയ്സ്, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. സസ്പെന്‍ഷന്‍ ഓര്‍ഡറുകള്‍ എടുത്തുകഴിഞ്ഞാല്‍, ഞങ്ങളുടെ സേവനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ഞങ്ങളോട് ക്ഷമിക്കണം.’ നിരവധി മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

Citizenship Amendment Act Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: