scorecardresearch

ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിന് കാരണം ജെയ്റ്റ്‌ലിയുടെ കാലത്തെ തെറ്റായ നയങ്ങള്‍: സുബ്രഹ്മണ്യന്‍ സ്വാമി

മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനേയും സ്വാമി വിമര്‍ശിച്ചു.

മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനേയും സ്വാമി വിമര്‍ശിച്ചു.

author-image
WebDesk
New Update
subrahmanyan swami, സുബ്പഹ്മണ്യന്‍ സ്വാമി, chowkidaar,കാവല്‍ക്കാരന്‍, bjp,ബിജെപി, modi,മോദി, chowkidaar chor hai,കാവല്‍ക്കാരന്‍ കള്ളനാണ്, ie malayalam,

പൂനെ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ പ്രശംസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അതേസമയം, രാജ്യത്തെ സാമ്പത്തികാവസ്ഥയും ശരിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയിലും രാജ്യ നിര്‍മ്മിതിയിലും സാമ്പത്തിക സ്ഥിതിക്ക് പങ്കുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Advertisment

''സാമ്പത്തിക രംഗത്തെ ശരിപ്പെടുത്തേണ്ടതുണ്ട്. സാമ്പത്തിക വിഷയത്തില്‍ എന്റെ അഭിപ്രായം ചോദിച്ചിരുന്നില്ല. ആര്‍ട്ടിക്കിള്‍ 370 ലാണ് എന്റെ അഭിപ്രായം ചോദിച്ചത്. അത് കൃത്യമായി തന്നെ ചെയ്തു'' അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് പിന്നില്‍ മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്തെ തെറ്റായ നയങ്ങളാണെന്നും സ്വാമി പറഞ്ഞു. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനേയും സ്വാമി വിമര്‍ശിച്ചു.

Read Also: ജമ്മു കശ്മീരിൽ സ്‌കൂളുകൾ തുറന്നു; ഹാജർനില വളരെ കുറവ്

''എനിക്ക് തോന്നുന്നത്, അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്തെ തെറ്റായ നയങ്ങളാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണം. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ കൊണ്ടു വന്ന പലിശ നിരക്കാണ് മറ്റൊരു കാരണം'' സ്വാമി പറഞ്ഞു.

Advertisment
Subramanian Swamy Arun Jaitley

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: