scorecardresearch

രണ്ടുപേരെ പ്രണയിക്കുന്നത് എതിര്‍ത്തു; യുവതി അമ്മയെ കൊലപ്പെടുത്തി

കാമുകനൊപ്പം ചേർന്നാണ് കീർത്തി അമ്മയെ കൊലപ്പെടുത്തിയത്

കാമുകനൊപ്പം ചേർന്നാണ് കീർത്തി അമ്മയെ കൊലപ്പെടുത്തിയത്

author-image
WebDesk
New Update
beaten to death

ഹൈദരാബാദ്: ഒരേസമയം രണ്ടുപേരുമായുള്ള പ്രണയ ബന്ധം എതിര്‍ത്ത അമ്മയെ യുവതി കൊലപ്പെടുത്തി. കാമുകനൊപ്പം ചേര്‍ന്നാണ് യുവതി അമ്മയെ കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ ഹയാത്ത് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ബിരുദ വിദ്യാര്‍ഥിനിയായ കീര്‍ത്തി റെഡ്ഡിയാണ് കൊല നടത്തിയത്.

Advertisment

പത്തൊന്‍പത് വയസ്സുള്ള കീര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മൂന്നുദിവസം മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ചു. ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.

Read Also: സെക്‌സിനിടെ യുവാവ് മരിച്ച സംഭവം; കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി

കാമുകന്‍ ശശിക്കൊപ്പം ചേര്‍ന്നാണ് കീര്‍ത്തി അമ്മ രജിതയെ (39) കൊലപ്പെടുത്തിയത്. ശശിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബർ 19ന് കീർത്തി ശശിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ശേഷം ഇരുവരും ചേർന്ന് ഉറങ്ങിക്കിടന്ന രജിതയുടെ കഴുത്തിൽ സാരിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

Advertisment

രണ്ടു യുവാക്കളുമായുള്ള അടുത്ത ബന്ധത്തെ കീർത്തിയുടെ അമ്മ രജിത എതിർക്കുകയായിരുന്നു. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. ബാൽ റെഡ്ഡി എന്ന യുവാവുമായി കീർത്തി പ്രണയത്തിലായിരുന്നു. ബാൽ റെഡ്ഡിയെ വിവാഹം ചെയ്യാൻ കീർത്തിയുടെ മാതാപിതാക്കൾ സമ്മതിച്ചിരുന്നു. ഇതിനിടയിലും മുൻ കാമുകൻ ശശിയുമായുള്ള ബന്ധം കീർത്തി തുടർന്നു. ഇതിനെ അമ്മ രജിത എതിർക്കുകയായിരുന്നു. കീർത്തിയോട് ബന്ധം ഉപേക്ഷിക്കാൻ രജിത പറഞ്ഞു. ഇതേത്തുടർന്നാണ് അമ്മയെ കൊലപ്പെടുത്താൻ കീർത്തി തീരുമാനിച്ചത്.

Read Also: ഫ്രീ കിക്ക് ആശാന്‍; മെസിയുടെ ഫ്രീ കിക്ക് ഗോളുകളുടെ എണ്ണം 50 ആയി

ലോറി ഡ്രൈവറായ അച്ഛൻ ശ്രീനിവാസ് റെഡ്ഡി വിശാഖപട്ടണത്തിലേക്കു പോയ സമയത്താണ് കീർത്തി അമ്മയെ കൊലപ്പെടുത്തിയത്. യാത്രകഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീനിവാസ് റെഡ്ഡിയാണ് ഭാര്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. പൊലീസിൽ പരാതി നൽകാൻ ശ്രീനിവാസ് മകൾ കീർത്തിയെയും ഒപ്പംകൂട്ടിയിരുന്നു. കൊല നടത്തിയ കീർത്തിക്കും ശശിക്കും ഒപ്പം ബാൽ റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ കീർത്തിയുടെ മൊഴികളിലെ വെെരുദ്ധ്യമാണ് കൊലയെക്കുറിച്ച് വിവരങ്ങൾ ലഭിക്കാൻ കാരണം. ഒടുവിൽ കീർത്തി കുറ്റസമ്മതം നടത്തുകയും ചെയ്തു.

Murder Love

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: