പാരിസ്: ബിസിനസ് ടൂറിനിടെ യുവാവ് മരിച്ച സംഭവത്തില്‍ കമ്പനിക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി. ടൂറിനിടെ ഒരു യുവതിയുമായി സെക്‌സിലേര്‍പ്പെട്ട യുവാവ് പിന്നീട് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ബിസിനസ് ടൂറിനിടെ സംഭവിച്ച മരണമായതിനാല്‍ കമ്പനിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് പാരിസിലെ കോടതിയാണ് വ്യക്തമാക്കിയത്. ‘ദ ന്യൂയോർക്ക് ടൈംസാണ്’ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also: ബ്രാ ജീവിതങ്ങൾ

യുവാവിന്റെ മരണം വ്യവസായിക അപകടമാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ തന്നെ യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഫ്രാന്‍സിലെ നിയമമനുസരിച്ച് ബിസിനസ് ടൂറിനിടെ ഒരു അപകടമുണ്ടായാല്‍ കമ്പനിക്കാണ് അതിന്റെ പൂര്‍ണ ഉത്തരവാദിത്തം. ജോലിയുടെ ഭാഗമല്ലാത്ത കാര്യത്തില്‍ അപകടമുണ്ടായാലും അതിനും കമ്പനിക്ക് ഉത്തരവാദിത്തമുണ്ട്. ഈ നിയമമനുസരിച്ചാണ് കോടതി വിധി.

Read Also: റോണോയ്‌ക്ക് കൂടുതൽ പ്രിയം ജോർജിയക്കൊപ്പമുള്ള സെക്‌സ്; മനസ്സുതുറന്ന് താരം

മധ്യ ഫ്രാന്‍സിലെ ലോയ്‌ററ്റ് സന്ദര്‍ശിച്ച ടിഎസ്ഒ കമ്പനിയിലെ ജീവനക്കാരനായ സേവ്യറാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം മരിച്ചത്. ടിഎസ്ഒ കമ്പനിയില്‍ 2013 മുതല്‍ സെക്യൂരിറ്റി ടെക്‌നിക്കല്‍ ജീവനക്കാരനാണ് സേവ്യര്‍. ജോലിക്ക് ശേഷം ഒരു രാത്രി യുവതിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട ശേഷം ഹോട്ടല്‍ റൂമിലേക്ക് മടങ്ങി എത്തിയപ്പോഴാണ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായത്. യുവതിയുടെ വീട്ടില്‍ വച്ചായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

Read Also: കടൽ കടന്നെത്തി ഭാര്യ, ജന്മദിനത്തിൽ മലയാളിയായ യുവാവിന് കിടിലൻ സർപ്രൈസ്

ജോലി സംബന്ധമായ അപകടമെന്നാണ് ഇന്‍ഷുറന്‍സ് ദാതാവ് കോടതിയില്‍ വാദിച്ചത്. എന്നാല്‍, കമ്പനിയുടെ ചട്ടങ്ങള്‍ ലംഘിച്ചാണ് സേവ്യര്‍ പുറത്തുപോയതെന്ന് ടിഎസ്ഒ കമ്പനിയും വാദിച്ചു. ബിസിനസ് ടൂറിനിടെ ലൈംഗിക ബന്ധത്തിനായി യുവാവ് പുറത്തുപോയതിനെ കമ്പനി കോടതിയില്‍ ചോദ്യം ചെയ്തു. ലൈംഗികത എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ സാധാരണ സംഭവമാണെന്നും അതിനെ തെറ്റായി ചിത്രീകരിക്കാന്‍ സാധിക്കില്ലെന്നും ഇന്‍ഷുറന്‍സ് ദാതാവും തിരിച്ചടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook