/indian-express-malayalam/media/media_files/uploads/2019/12/Chandra-Kumar-Bose.jpg)
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ബിജെപിയിലും ഭിന്നത. എന്തുകൊണ്ടാണ് നിയമ ഭേദഗതിയിൽ മുസ്‌ലിമുകളെ ഉൾപ്പെടുത്താത്തതെന്ന് പശ്ചിമ ബംഗാൾ ബിജെപി വൈസ് പ്രസിഡന്റും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനുമായ ചന്ദ്ര കുമാർ ബോസ് ചോദിച്ചു. എല്ലാ മതങ്ങളെയും സമുദായങ്ങളെയും അംഗീകരിക്കുന്ന രാജ്യമായതിനാൽ ഇന്ത്യയെ മറ്റേതൊരു രാജ്യവുമായും താരതമ്യം ചെയ്യാൻ പാടില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം മതവുമായി ബന്ധപ്പെട്ടിരിക്കുന്നില്ലെന്നു പറയുന്നുവെങ്കിൽ പിന്നെന്തിനാണ് ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, ജൈനമതക്കാർ എന്നിവരെ മാത്രം ഉൾപ്പെടുത്തിയത്. മുസ്‌ലിങ്ങളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല. സ്വന്തം നാട്ടിൽ വേട്ടയാടപ്പെടുന്നില്ലെങ്കിൽ അവർ ഇവിടെ വരില്ല, അതിനാൽ അവരെ ഉൾപ്പെടുത്തുന്നതിൽ ഒരു കുഴപ്പവുമില്ലെന്ന് ബോസ് ട്വീറ്റ് ചെയ്തു.
Read Also: ആരാണ് പൗരന്‍? ആരാണ് പൗരനല്ലാത്തത്?
പൗരത്വ ഭേദഗതി നിയമം ഈ മാസമാദ്യം പാർലമെന്റിൽ കൊണ്ടുവന്നതിനുശേഷം രാജ്യത്തുടനീളം വൻ പ്രതിഷേധം നടക്കുകയാണ്. മുസ്‌ലിമുകളോട് വിവേചനം കാണിക്കുന്നതിനാണ് നിയമം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ഇന്ത്യൻ ഭരണഘടനയുടെ മതേതര തത്വങ്ങൾ ലംഘിക്കുന്നതാണെന്നുമാണ് വിമർശകർ പറയുന്നത്.
പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിയമം നടപ്പാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ നിയമത്തിനെതിരെ രംഗത്തുവന്നതിനു പിന്നാലെയാണ് മുന്നണിക്കുള്ളില്‍ നിന്നുതന്നെ ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്.
ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ എന്‍ആര്‍സിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ബിഹാറില്‍ എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു നിലപാടെടുത്തു. സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമങ്ങളെ പിന്തുണയ്ക്കില്ലെന്ന് എല്‍ജെപി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍ പറഞ്ഞു. എന്‍ഡിഎ കക്ഷികളാണ് ജെഡിയുവും എല്‍ജെപിയും. ഇരു പാര്‍ട്ടികളും പാര്‍ലമെന്റിൽ പൗരത്വ ബില്ലിനെ പിന്തുണച്ചവരാണ്. എന്‍ഡിഎ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് നേരത്തെ തന്നെ പൗരത്വ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us