scorecardresearch

പുല്‍വാമ: ജവാന്മാരെ രാജ്യം മറക്കില്ലെന്നു പ്രധാനമന്ത്രി; ആർക്കാണു പ്രയോജനപ്പെട്ടതെന്നു രാഹുൽ

ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചകളുടെ ഉത്തരവാദിത്തം ബി‌ജെ‌പി സർക്കാരിൽ‌ ആർക്കാണെന്നു രാഹുൽ ചോദിച്ചു

ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചകളുടെ ഉത്തരവാദിത്തം ബി‌ജെ‌പി സർക്കാരിൽ‌ ആർക്കാണെന്നു രാഹുൽ ചോദിച്ചു

author-image
WebDesk
New Update
pulwama, പുൽവാമ, rahul on pulwama, പുൽവാമയിൽ രാഹുൽ ഗാന്ധി, pulwama attack, pulwama attack anniversary, pulwama Congress rahul gandhi, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: പുല്‍വാമയിലെ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. '' കഴിഞ്ഞവര്‍ഷം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍.നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല,'' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Advertisment

ജവാന്മാരുടെ ജീവത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നു പ്രധാനമന്ത്രി രാജ്‌നാഥ് സിങ്ങും പറഞ്ഞു. '2019 ല്‍ ഈ ദിവസം പുല്‍വാമ(ജമ്മു കശ്മീര്‍)യിലുണ്ടായ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച സിആര്‍പിഎഫ് ജവാന്മാരെ സ്മരിക്കുന്നു. അവരുടെ ജീവത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ല. രാജ്യം ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരെ നില്‍ക്കുന്നു. ഈ ഭീഷണിക്കെതിരായ പോരാട്ടം തുടരാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്,'' രാജ്നാഥ് സിങ് പറഞ്ഞു.

അതേസമയം, പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം തികയുമ്പോൾ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുൻ പ്രസിഡന്റും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്തെത്തി. സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധി ബിജെപിയെയും മോദിയെയും കടന്നാക്രമിച്ചത്.

Advertisment

Read More: പുൽവാമ ഭീകരാക്രമണം: ധീരജവാന്മാരുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാർഷികം

വെള്ളിയാഴ്ച ട്വിറ്ററിലൂടെ പുൽവാമ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച രാഹുൽ ഗാന്ധി അന്വേഷണ ഉത്തരവിനെക്കുറിച്ചും പുരോഗതിയെ കുറിച്ചും ചോദിച്ചു. സുരക്ഷാ വീഴ്ചയ്ക്ക് സർക്കാരിലെ ആരെല്ലാമാണ് ഉത്തരവാദികളെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

പുൽ‌വാമ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച നമ്മുടെ 40 സി‌ആർ‌പി‌എഫ് ജവാന്മാരെ ഓർമിക്കുന്നതോടൊപ്പം നമുക്ക് ഇതുകൂടി ചോദിക്കാം: ആക്രമണത്തിൽ‌ നിന്നും കൂടുതൽ‌ പ്രയോജനം നേടിയത് ആരാണ്? ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം എന്തായി? ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചകളുടെ ഉത്തരവാദിത്തം ബി‌ജെ‌പി സർക്കാരിൽ‌ ആർക്കാണ്?," രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി പുല്‍വാമയില്‍ 40 ജവാന്മാർ വീരമൃത്യു വരിച്ചത്. ഒരു മലയാളി ഉൾപ്പടെ 40 സിആർപിഎഫ് ജവാന്മാർക്കാണ് അന്ന് ജീവൻ നഷ്ടമായത്. വയനാട് സ്വദേശി വസന്തകുമാറാണ് കൊല്ലപ്പെട്ട മലയാളി സൈനികൻ. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

കൊല്ലപ്പെട്ട 40 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സ്മാരകം ലെത്‌പോറ ക്യാമ്പിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സിആർ‌പി‌എഫ്) മോട്ടോയ്‌ക്കൊപ്പം 40 പേരുടെയും പേരും അവരുടെ ചിത്രങ്ങളും സ്മാരകത്തിന്റെ ഭാഗമാകും.

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: