/indian-express-malayalam/media/media_files/uploads/2018/07/giriraj.jpg)
ലക്‌നൗ: ക്ഷീര കര്‍ഷക രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്. ബീജ സങ്കലനത്തിലൂടെ പശുക്കള്‍ക്ക് ജന്മം നല്‍കുന്ന പദ്ധതിക്കാണ് വരും ദിവസങ്ങളില്‍ ഉദ്ദേശിക്കുന്നത്. 20 ലിറ്റര്‍ പാല്‍ തരുന്ന പശുക്കളെ ഉപയോഗിച്ച് പാല്‍ തരാത്ത പശുക്കളുമായി കൃത്രിമ ബീജ സങ്കലനം നടത്തുമെന്നും അതിലൂടെ വലിയൊരു വിപ്ലവത്തിന് തുടക്കമാകുമെന്നും ഗിരിരാജ് സിങ് പറഞ്ഞു.
മായാവതിയെ വെെദ്യുതി വയറിനോട് ഉപമിച്ച് നേരത്തെ ഗിരിരാജ് സിങ് വിവാദ പരാമർശം നടത്തിയിരുന്നു. മായാവതിയെ തൊടുന്നവർ മരിക്കുമെന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്. "മായാവതിയെ വിശ്വസിക്കാന്‍ കൊള്ളില്ല. അവര്‍ എല്ലാവരേയും വഞ്ചിച്ചിട്ടുണ്ട്. അവര്‍ സമാജ്‌വാദി പാര്‍ട്ടിയെ ഉപയോഗിച്ച് ലോക്‌സഭയില്‍ തങ്ങളുടെ ബലം 10ആക്കി വര്‍ധിപ്പിച്ചു. ശേഷം എസ്.പിയെ ഒഴിവാക്കി."- ഗിരിരാജ് സിങ് പറഞ്ഞു.
#WATCH:Union Min Giriraj Singh says "In coming days, through insemination,calves that'll be born, will only be females...Hum gai paida karne ki factory laga denge.We'll use IVF technology from cows giving 20 litres milk,on cows which stop giving milk.We'll bring revolution"(31.8) pic.twitter.com/sOJrztNwEi
— ANI (@ANI) September 1, 2019
പച്ചക്കൊടികൾ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തണമെന്ന് പറഞ്ഞിട്ടുള്ള നേതാവ് കൂടിയാണ് ഗിരിരാജ് സിങ്. മുസ്‌ലിംകളുമായി ബന്ധമുള്ള മതസംഘടനകളും രാഷ്ട്രീയ പാർട്ടികളുമാണു പച്ചക്കൊടികൾ ഉപയോഗിക്കുന്നത്. അതു വിദ്വേഷമാണു പ്രചരിപ്പിക്കുന്നതെന്നു ഗിരിരാജ് സിങ് പറഞ്ഞു.
Read Also: ഹിന്ദുക്കള്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കരുതെന്ന് ഗിരിരാജ് സിങ്
‘വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ നടന്ന പ്രകടനം കണ്ടില്ലേ. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണു രാഹുൽ മത്സരിക്കാൻ പോകുന്നതെന്നാണു തോന്നിയത്. പാക്കിസ്ഥാന്റെ പതാകയുമായി സാമ്യമുള്ളതാണ് ഈ കൊടികൾ. അത് സ്നേഹമല്ല, വിദ്വേഷമാണു പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ നിരോധിക്കണം’– ഗിരിരാജ് സിങ് വിവാദ പ്രസ്താവന നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.