/indian-express-malayalam/media/media_files/uploads/2019/06/Narendra-Modi-PM.jpg)
ന്യൂഡല്‍ഹി: പുതിയ ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കരുത്തുറ്റതും സുരക്ഷിതവുമായ ഇന്ത്യയെ ആണ് നമുക്ക് വേണ്ടതെന്നും നരേന്ദ്ര മോദി ലോക്‌സഭയില്‍ പറഞ്ഞു.
ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്ര വലിയ വിജയം രാജ്യം നല്‍കുന്നത്. മുന്നോട്ട് കുതിക്കാനുള്ള ഒരു അവസരവും ഇന്ത്യ പാഴാക്കരുത്. എല്ലാം പരിശോധിച്ച ശേഷമാണ് ജനങ്ങള്‍ വീണ്ടും ബിജെപിക്ക് വോട്ട് ചെയ്തത്. ആഗോള തലത്തില്‍ ഇന്ത്യയെ ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Read Also: ഒന്നാമതാണ് കേരളം; യുപി ഏറ്റവും മോശം; റിപ്പോര്‍ട്ട് പുറത്തുവിട്ട് നീതി ആയോഗ്
ജനങ്ങള്‍ രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. കുറച്ച് കൂടി നല്ല സാഹചര്യങ്ങളുള്ള ഇന്ത്യയെ ആണ് അവര്‍ ആഗ്രഹിക്കുന്നത്. 130 കോടി ജനങ്ങളെ സേവിക്കാനും അവരുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തു നല്‍കാനുമുള്ള അവസരമായാണ് ഈ വിധിയെ താന്‍ കാണുന്നതെന്നും മോദി ലോക്‌സഭയില്‍ പറഞ്ഞു.
PM Modi in Lok Sabha: Sardar Sarovar Dam was the brainchild of Sardar Patel. But, work on this dam was constantly delayed. As Chief Minister of Gujarat, I had to sit on a fast for this project. After NDA came to power, the work speed increased and it is benefiting many people pic.twitter.com/OLkSIv3OY3
— ANI (@ANI) June 25, 2019
യുപിഎ സര്‍ക്കാരില്‍ നിന്ന് മോചനം പ്രതീക്ഷിച്ചാണ് 2014 ല്‍ ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിലും തോല്‍ക്കുന്നതിലും അപ്പുറം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ട് തങ്ങള്‍ ശക്തരായി കഴിഞ്ഞതായി രാജ്യത്തെ ജനങ്ങള്‍ക്ക് തോന്നി തുടങ്ങി എന്നും മോദി പറഞ്ഞു.
Read Also: ശബരിമല യുവതീ പ്രവേശനം; എന്‍.കെ.പ്രേമചന്ദ്രന്റെ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തില്ല
"പ്രതിപക്ഷം ആഴങ്ങളിലേക്ക് വേര് പാകിയവരല്ല. അവര്‍ ഒരു കുതിരപ്പുറത്തിരുന്ന സഞ്ചരിക്കുന്നവരാണ്. അതുകൊണ്ടാണ് സ്വന്തം സര്‍ക്കാരുകള്‍ ചെയ്ത നല്ല കാര്യങ്ങളെ പോലും അഭിനന്ദിക്കാന്‍ അവര്‍ക്ക് സാധിക്കാത്തത്" - നരേന്ദ്ര മോദി പറഞ്ഞു.
പ്രധാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതോ ലക്ഷ്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതോ ആയുള്ള സര്‍ക്കാരല്ല ഇത്. തങ്ങള്‍ക്ക് മുന്നോട്ട് കുതിക്കുക തന്നെ വേണം. ജനങ്ങളുടെ അവസ്ഥ മികച്ചതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.