scorecardresearch

വാരിസ് പഞ്ചാബ് ദേ നേതാവും ഖലിസ്ഥാന്‍ അനുഭാവിയുമായ അമൃതപാല്‍ സിങ്‌ പിടിയില്‍

മോഗയിലെ റോഡ് ഗ്രാമത്തിലെ ഗുരുദ്വാര ജനം ആസ്ഥാന്‍ സന്ത് ഖല്‍സയില്‍ നിന്നാണ് മാര്‍ച്ച് 18 മുതല്‍ ഒളിവിലുള്ള അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്.

മോഗയിലെ റോഡ് ഗ്രാമത്തിലെ ഗുരുദ്വാര ജനം ആസ്ഥാന്‍ സന്ത് ഖല്‍സയില്‍ നിന്നാണ് മാര്‍ച്ച് 18 മുതല്‍ ഒളിവിലുള്ള അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്.

author-image
WebDesk
New Update
Amritpal-Singh

ചണ്ഡിഗഡ്: വാരിസ് പഞ്ചാബ് ദേ നേതാവും ഖലിസ്ഥാന്‍ അനുഭാവിയുമായ അമൃതപാല്‍ സിങ്‌ പിടിയില്‍. മോഗ ജില്ലയില്‍ അമൃതപാലിനെ പിടികൂടി ലെ അറസ്റ്റ് ചെയ്തതായി പൊലീസ് ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. 'അമൃത്പാല്‍ കീഴടങ്ങി, പൊലീസ് അറസ്റ്റ് ചെയ്തു,' ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment

കൊല്ലപ്പെട്ട തീവ്രവാദി ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ ജന്മഗ്രാമമായ മോഗയിലെ റോഡ് ഗ്രാമത്തിലെ ഗുരുദ്വാര ജനം ആസ്ഥാന്‍ സന്ത് ഖല്‍സയില്‍ നിന്നാണ് മാര്‍ച്ച് 18 മുതല്‍ ഒളിവിലുള്ള അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. നേരത്തെ, അമൃതപാല്‍ സിങ്ങിനും അദ്ദേഹത്തിന്റെ 'വാരിസ് പഞ്ചാബ് ദേ' സംഘടനയിലെ അംഗങ്ങള്‍ക്കും എതിരെ പഞ്ചാബ് പൊലീസ് നടപടികള്‍ ആരംഭിച്ചിരുന്നു.

''ഗുരുദ്വാരയില്‍ പ്രണാമം അര്‍പ്പിച്ച ശേഷം ഇന്ന് രാവിലെ കീഴടങ്ങുമെന്ന് അമൃതപാല്‍ ഇന്നലെ രാത്രി തന്നെ പൊലീസിനെ അറിയിച്ചിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് അദ്ദേഹം കുറച്ച് മിനിറ്റ് സന്‍ഗത്തെ അഭിസംബോധന ചെയ്തു. രാവിലെ ഏഴ് മണിയോടെയാണ് പൊലീസ് എത്തി കൊണ്ടുപോയത്. ഇന്റലിജന്‍സ് ഐജി ആയിരുന്നു സംഘത്തെ നയിച്ചത്. ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിച്ച ഭിന്ദ്രന്‍വാലയുടെ അനന്തരവന്‍ ജസ്വിര്‍ റോഡ് പറഞ്ഞു.

ഏപ്രില്‍ 21 ന്, ശ്രീ ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലണ്ടനിലേക്കുള്ള വിമാനത്തില്‍ അമൃത്പാല്‍ സിംഗിന്റെ ഭാര്യ കിരണ്‍ദീപ് കൗറിനെ തടഞ്ഞുനിര്‍ത്തി അമൃത്സറിലെ ജല്ലുപൂര്‍ ഖേരയിലുള്ള വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പഞ്ചാബ് പൊലീസ് കര്‍ശനമായ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തിയിട്ടും ഒളിച്ചോടിയ ഖാലിസ്ഥാന്‍ അനുകൂല നേതാവ് കുറഞ്ഞത് ആറ് കേസുകളെങ്കിലും അമൃതപാലിനെതിരെയുണ്ട്. അമൃത്സര്‍ റൂറല്‍, ജലന്ധര്‍ റൂറല്‍ പൊലീസ് ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ സഹായികള്‍ക്കും അനുയായികള്‍ക്കുമെതിരെ ഒന്നിലധികം കേസുകളുണ്ട്.

Advertisment
Police Punjab India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: