scorecardresearch

ആഴ്ചയിൽ ആറ് ദിവസം രാഷ്ട്രപതി ഭവൻ സന്ദർശിക്കാം; അറിയേണ്ടതെല്ലാം

പൂന്തോട്ടങ്ങൾ മുതൽ മ്യൂസിയം വരെ, രാഷ്ട്രപതിഭവനിൽ ഓരോ സന്ദർശകനെയും കാത്തിരിക്കുന്നത് ഇവയെല്ലാം.

പൂന്തോട്ടങ്ങൾ മുതൽ മ്യൂസിയം വരെ, രാഷ്ട്രപതിഭവനിൽ ഓരോ സന്ദർശകനെയും കാത്തിരിക്കുന്നത് ഇവയെല്ലാം.

author-image
Divya A
അപ്‌ഡേറ്റ് ചെയ്‌തു
New Update
rashtrapati bhavan timings, rashtrapati bhavan visiting hours, india presidents state, india news, places to visit in delhi, kartavya path

ഫൊട്ടൊ: രാഷ്ട്രപതിഭവൻ വെബ്സൈറ്റ്

അടുത്ത മാസം മുതൽ രാഷ്ട്രപതി ഭവൻ സന്ദർശനത്തിനായി ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നു. ആഴ്‌ചയിൽ ആറു ദിവസമാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. മുൻപ് ഇത് അഞ്ച് ദിവസമായിരുന്നു. തിങ്കൾ, ചൊവ്വ ഒഴികെയുള്ള ദിവസങ്ങളാണ് ഇത്തരത്തിൽ തുറന്നു കൊടുത്തിരുന്നത്.

Advertisment

പൊതു അവധി ദിവസങ്ങളിൽ ഒഴികെ, ചൊവ്വാഴ്ച മുതൽ ഞായർ വരെ ഇനി സന്ദർശകരെ അനുവദിക്കും. രാവിലെ 09.30 നും വൈകുന്നേരം 4.30 നും ഇടയിലുള്ള ഏഴ് സ്ലോട്ടുകളിൽ രാഷ്ട്രപതി ഭവനിൽ പര്യടനം നടത്താമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു. രാഷ്ട്രപതി ഭവൻ മ്യൂസിയം കോംപ്ലക്‌സും ചൊവ്വാഴ്ച മുതൽ ഞായർ വരെ സന്ദർശകർക്കായി തുറക്കും.

എല്ലാ ശനിയാഴ്ചയും രാവിലെ 8നും 9നും ഇടയിൽ രാഷ്ട്രപതി ഭവന്റെ മുൻവശത്തെ ചേഞ്ച് ഓഫ് ഗാർഡ് ആളുകൾക്ക് കാണാമെന്ന് രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിരുന്നാലും, അവധിയാണെങ്കിലോ പ്രത്യേക സാഹചര്യങ്ങളിലോ ശനിയാഴ്ചകളിൽ ചടങ്ങ് നടത്തില്ല.

സന്ദർശകർ ഔദ്യോഗിക വെബ്‌സൈറ്റിൽ അവരുടെ സ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്യണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment

അശോക് ഹാൾ, ദർബാർ ഹാൾ, ബാങ്ക്വറ്റ് ഹാൾ, ഡ്രോയിംഗ് റൂമുകൾ എന്നിങ്ങനെയുള്ള പ്രധാന മുറികൾ ഉൾപ്പെടെ രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടവും പുൽത്തകിടിയും സർക്യൂട്ട് ഒന്നിൽ ഉൾപ്പെടുന്നു. രണ്ടാമത്തെ സർക്യൂട്ടിൽ രാഷ്ട്രപതി ഭവൻ മ്യൂസിയം കോംപ്ലക്‌സിന്റെ പര്യടനവും മൂന്നാമത്തേതിൽ രാഷ്ട്രപതി ഭവനിലെ പ്രശസ്തമായ പൂന്തോട്ടങ്ങളായ അമൃത് ഉദ്യാൻ, ഹെർബൽ ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ, സ്പിരിച്വൽ ഗാർഡൻ എന്നിവ സന്ദർശിക്കാം.

യാത്ര മൂന്ന് സർക്യൂട്ടുകളായി തിരിച്ചിരിക്കുന്നു. രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടത്തിൽ (സർക്യൂട്ട് 1) ഫോർകോർട്ട്, റിസപ്ഷൻ, നവാചര, ബാങ്ക്വറ്റ് ഹാൾ, അപ്പർ ലോഗ്ഗിയ, ലുട്ടിയൻസ് ഗ്രാൻഡ് സ്റ്റെയർ, ഗസ്റ്റ് വിംഗ്, അശോക് ഹാൾ, നോർത്ത് ഡ്രോയിംഗ് റൂം, ലോംഗ് ഡ്രോയിംഗ് റൂം, ലൈബ്രറി, ദർബാർ ഹാൾ, ബുദ്ധ പ്രതിമ എന്നിവയാണ് ഉൾപ്പെടുന്നത്.

ഈ വർഷമാദ്യം, രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധമായ മുഗൾ ഉദ്യാനത്തിന് 'അമൃത് ഉദ്യാൻ' എന്ന് പുനർനാമകരണം ചെയ്തിരുന്നു. ജനുവരി മുതൽ മാർച്ച് വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന ഈ ഉദ്യാനം 15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. കൂടാതെ ജമ്മു കാശ്മീരിലും താജ്മഹലിനു ചുറ്റുമായി മുഗളന്മാർ നിർമ്മിച്ച പൂന്തോട്ടങ്ങളുടെ ശൈലിയിൽ സ്ഥാപിച്ചതിനാലാണ് ഇതിന് മുഗൾ ഗാർഡൻ എന്ന പേര് നൽകിയിരുന്നത്.

രാഷ്ട്രപതി ഭവന്റെ വെബ്‌സൈറ്റിൽ ഉദ്യാനത്തെ "പ്രസിഡൻഷ്യൽ പാലസിന്റെ സോൾ" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെയും പേർഷ്യയുടെയും മിനിയേച്ചർ പെയിന്റിംഗുകളും അവർക്ക് പ്രചോദനമായിരുന്നു. 330 ഏക്കറിലെ, എച്ച് ആകൃതിയിൽ അഞ്ച് ഏക്കർ വിസ്തൃതിയിൽ ഉള്ള കെട്ടിടം എഡ്വിൻ ലൂട്ടിയൻസ് വിഭാവനം ചെയ്തു. കഴിഞ്ഞ വർഷം, രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പാത, നേരത്തെ രാജ്പഥ് എന്നറിയപ്പെട്ടിരുന്നത്, കർത്തവ്യ പാത എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

News National

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: