scorecardresearch

ഗെറ്റ് ഔട്ട് ക്യാമ്പയിനുമായി വിജയയുടെ തമിഴക വെട്രി കഴകം

മഹാബലിപുരത്ത് നടന്ന പാർട്ടിയുടെ ഒന്നാം വാർഷികാഘോഷ സമ്മേളനത്തിലായിരുന്നു വിജയുടെ പ്രഖ്യാപനം

മഹാബലിപുരത്ത് നടന്ന പാർട്ടിയുടെ ഒന്നാം വാർഷികാഘോഷ സമ്മേളനത്തിലായിരുന്നു വിജയുടെ പ്രഖ്യാപനം

author-image
WebDesk
New Update
Vijay, TVK, Airport Controversy

വിജയ്

ചെന്നൈ: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഗെറ്റ് ഔട്ട് ക്യാമ്പയിനുമായി തമിഴ് സൂപ്പർ സ്റ്റാർ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം. മഹാബലിപുരത്ത് നടന്ന പാർട്ടിയുടെ ഒന്നാം വാർഷികാഘോഷ സമ്മേളനത്തിലായിരുന്നു വിജയുടെ പ്രഖ്യാപനം. തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ സർക്കാരിനും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് ഈ ക്യാമ്പയിനെന്നും വിജയ് പറഞ്ഞു.

Advertisment

തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിൽ ഇരു സർക്കാരുകളും പരാജയപ്പെട്ടെന്ന് വിജയ് പറഞ്ഞു. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ ഇരുപാർട്ടികളും യോജിച്ച് പ്രവർത്തിക്കുകയാണ്. ഈ രണ്ടു സർക്കാരുകളെയും പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഗെറ്റ് ഔട്ട് ഹാഷ് ടാഗ് ഉപയോഗിച്ചുള്ള ക്യാംപയിനെന്നും വിജയ് പറഞ്ഞു. 

സാധാരണക്കാരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നതിൽ ഡിഎംകെയും ബിജെപിയും ഒറ്റക്കെട്ടാണെന്നും വിജയ് പറഞ്ഞു. 'ഒരാൾ പാടുമ്പോൾ മറ്റൊരാൾ ഐക്യത്തോടെ നൃത്തം ചെയ്യുന്നു, ഇതുമൂലം സാധാരണക്കാരുടെ ആശങ്കകൾ കേൾക്കാതിരിക്കുകയും പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു.'- വിജയ് പറഞ്ഞു.

തമിഴ് ഭാഷ അതിപ്രധാനമായ വികാരമാണെന്നും ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും വിജയ് പറഞ്ഞു. പബ്ലിസിറ്റിക്ക് മുൻഗണന നൽകുന്ന രീതിയിലാണ് ഡിഎംകെ സർക്കാർ പ്രവർത്തിക്കുന്നത്. ജനങ്ങൾക്കായി എന്ന് പറഞ്ഞു ചെയ്യുന്ന പല കാര്യങ്ങളും അവരവരുടെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നം വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളോട് തന്റെ പാർട്ടിയുടെ ഭാഗമാകാനും വിജയ് അഭ്യർഥിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ട് കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും വിജയ് പറഞ്ഞു.

Read More

Advertisment
Actor Vijay Tamil Politics Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: