scorecardresearch

ഡൽഹി മദ്യനയം; സർക്കാരിന് 2,002 കോടിയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോർട്ട്

അഴിമതി ആരോപണങ്ങളെ തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മുൻ എഎപി സർക്കാർ മദ്യനയം പിൻവലിക്കുകയായിരുന്നു

അഴിമതി ആരോപണങ്ങളെ തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മുൻ എഎപി സർക്കാർ മദ്യനയം പിൻവലിക്കുകയായിരുന്നു

author-image
WebDesk
New Update
Delhi Chief Minister Rekha Gupta

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: മദ്യനയം രൂപീകരിച്ചതിലെയും നടപ്പിലാക്കിയതിലെയും പിഴവുമൂലം ഡൽഹി സർക്കാരിന് 2,002 കോടി രൂപയുടെ നഷ്ടമുണ്ടായതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ആം ആദ്മി സർക്കാരിന്റെ വീഴ്ചകൾ​ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആണ് ചൊവ്വാഴ്ച സിഎജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചത്.

Advertisment

നിയമസഭാ സമ്മേളനത്തിൽ 14 സിഎജി റിപ്പോർട്ടുകളും മേശപ്പുറത്ത് വയ്ക്കുമെന്ന് ബിജെപി സർക്കാർ പ്രഖ്യാപിച്ചു. സറണ്ടർ ചെയ്ത ലൈസൻസുകൾ വീണ്ടും ടെൻഡർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സർക്കാരിന് ഏകദേശം 890 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, സോണൽ ലൈസൻസികൾക്ക് അനുവദിച്ച ഇളവുകൾ കാരണം നടപടി വൈകിയത്, 941 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി 2021 ഡിസംബർ 28നും 2022 ജനുവരി 27നും ഇടയിലുള്ള കാലയളവിൽ ലൈസൻസികൾക്ക് 144 കോടി രൂപയുടെ ഇളവ് അനുവദിച്ചതാണ് ഏറ്റവും പ്രധാനമായി ബിജെപി ചൂണ്ടിക്കാട്ടുന്നത്. സോണൽ ലൈസൻസികളിൽ നിന്ന് സെക്യൂരിറ്റി നിക്ഷേപം ശേഖരിച്ചതിലെ പിഴവും 27 കോടിയുടെ നഷ്ടമുണ്ടാക്കി.

അതേസമയം, അഴിമതി ആരോപണങ്ങളെ തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മുൻ എഎപി സർക്കാർ മദ്യനയം പിൻവലിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഉയർന്ന സിബിഐ, ഇഡി അന്വേഷണങ്ങൾ എഎപി നേതാക്കളുടെ അറസ്റ്റിലേക്കും നയിച്ചിരുന്നു. അന്നത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയ നേതാക്കളെ അഴിമതി കേസിൽ അറസ്റ്റു ചെയ്തിരുന്നു.

Read More

Advertisment
Liquor Policy Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: