/indian-express-malayalam/media/media_files/uploads/2019/06/kathua-case-kathua-accused-grid-ndtv-650_650x400_61523875958.jpg)
ജ​മ്മു: ജ​മ്മു കശ്മീരിലെ ക​ത്തു​വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ മൂന്നു പ്രതികൾക്ക് ജീവപര്യന്തം. സാഞ്ജി റാം, ദീപക് ഖജൂരിയ, പർവേഷ് കുമാർ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കൂട്ടബലാത്സംഗ കുറ്റത്തിന് മൂന്നുപേർക്കും 25 വർഷം കഠിന തടവും വിധിച്ചു. ഒരു ലക്ഷം രൂപ വീതം പിഴയും പത്താൻകോട്ട് സെഷൻസ് കോടതി വിധിച്ചു.
സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്പെഷ്യൽ പൊലീസ് ഓഫീസർ സുരേന്ദർ വർമ്മ എന്നീ മൂന്നു പ്രതികൾക്ക് അഞ്ചു വർഷം തടവ് വിധിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
കേസിൽ ആറ് പേര്‍ കുറ്റക്കാരാണെന്ന് പത്താൻകോട്ട് കോടതി കണ്ടെത്തിയിരുന്നു. ഗ്രാമമുഖ്യനായ സഞ്ജി റാം, രണ്ട് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേഷ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഏഴ് പ്രതികളില്‍ ഒരാളെ വെറുതെ വിട്ടു. മുഖ്യപ്രതി സഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് വെറുതെ വിട്ടത്. ആറ് പേര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്. ഇയാളുടെ വിചാരണ പൂർത്തിയായിട്ടില്ല.
കേ​സി​ലെ ര​ഹ​സ്യ​വി​ചാ​ര​ണ ജൂ​ൺ മൂ​ന്നി​ന് അ​വ​സാ​നി​ച്ചി​രു​ന്നു. വി​ധി പ​റ​യു​ന്ന പ​ത്താ​ൻ​കോ​ട്ട് പ്ര​ത്യേ​ക കോ​ട​തി​യി​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന കൊലപാതകം രാജ്യത്ത് ഒട്ടാകെ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാക്കിയിരുന്നു.
ജ​മ്മു കശ്മീരി​ൽ​നി​ന്ന് കേ​സ് മാ​റ്റ​ണ​മെ​ന്നു സു​പ്രീം​ കോ​ട​തി നി​ർ​ദേ​ശി​ച്ച​തു പ്ര​കാ​രമാണ് ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ പ​ത്താ​ൻ​കോ​ട്ട് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭിച്ചത്. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തെ ക​ത്തുവ​യി​ലെ അ​ഭി​ഭാ​ഷ​ക​ർ ത​ട​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് സു​പ്രീം​ കോ​ട​തി ഇ​ട​പെ​ട്ട​ത്. എ​ല്ലാ ദി​വ​സ​ത്തെ​യും വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​.
2018 ജനുവരി 10 ​നാ​ണ് എ​ട്ടു​വ​യ​സു​ള്ള നാ​ടോ​ടി ബാ​ലി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോയ​ത്. ക​ത്തുവ​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തിനകത്ത് കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മ​യ​ക്കു​മ​രു​ന്നു ന​ൽകി മ​യ​ക്കി​യ​ശേ​ഷം നാ​ലു ദി​വ​സം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാക്കു​ക​യാ​യി​രു​ന്നു.
Read More: അമിത അളവിലുളള ലഹരിമരുന്ന് കത്തുവ പെണ്‍കുട്ടിയെ ‘കോമ’യിലേക്ക് തള്ളിവിട്ടു: ഫൊറന്‍സിക് വിദഗ്‌ധര്‍
പിന്നീട് ജനുവരി 17നാണ് കുട്ടിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം വനമ്പ്രദേശത്ത് നിന്ന് കണ്ടെടുക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പ്രായത്തെ ചൊല്ലി ഇപ്പോഴും വാദം നടക്കുന്നതിനാല്‍ വിചാരണ നടപടി ആരംഭിക്കാനായിട്ടില്ല. ഈ കേസ് ജമ്മു കശ്മീര്‍ ഹൈക്കോടതി കേള്‍ക്കാനിരിക്കുകയാണ്. പ്ര​ദേ​ശ​ത്തു​നി​ന്ന് നാ​ടോ​ടി​ക​ളാ​യ ബ​ഖ​ർ​വാ​ൾ മു​സ്​ലിം​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യ​ത്തി​നു​പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.
വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് കേസിലെ പ്രധാന പ്രതി. ഇയാളുടെ മകന്‍ വിശാലും അറസ്റ്റിലായിരുന്നു. രണ്ട് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ എന്നിവരും കേസില്‍ പ്രതികളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us