/indian-express-malayalam/media/media_files/uploads/2020/03/coronavirus-hydroxychloroquine-for-covid-19-medicine-356219.jpg)
ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധത്തിൽ 'ഗെയിം ചെയ്ഞ്ചർ' എന്നു വിശേഷിപ്പിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ 13 രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കാൻ ഇന്ത്യ. യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ളത്.
ആഗോളതലത്തിൽ വളരെയധികം ആവശ്യകതയുള്ള മരുന്നിന്റെ കയറ്റുമതി സർക്കാരിന് കുറച്ചുകൂടി പ്രായോഗികമായി കൈകാര്യം ചെയ്യേണ്ടി വന്നെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 13 രാജ്യങ്ങളുടെ ആദ്യ പട്ടികയിൽ ആദ്യം ആവശ്യപ്പെട്ടവർക്ക് ആദ്യം സേവനം നൽകുക എന്ന തരത്തിൽ രാജ്യങ്ങളെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കയറ്റുമതി ചെയ്യുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളിൽ ഏകദേശം 35 ശതമാനവും മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ (എപിഐ) 65 ശതമാനവും യുഎസിലേക്ക് അയയ്ക്കും. 4.63 ലക്ഷത്തിലധികം കേസുകളും 16,000 ത്തിലധികം മരണങ്ങളുമുള്ള യുഎസ് ഇപ്പോൾ കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറി.
Read More: മരിച്ച മാഹി സ്വദേശിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു: കെ.കെ ശൈലജ
യുഎസ്, ബ്രസീൽ, എന്നീ രാജ്യങ്ങൾക്ക് പുറമേ ബഹ്‌റൈൻ, മൗറീഷ്യസ്, സീഷെൽസ്, ഡൊമിനിക്കൻ റിപ്പബ്ലിക്, ജർമ്മനി, സ്പെയിൻ, സാർക്ക് രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ആദ്യ പട്ടികയിലുള്ള 13 രാജ്യങ്ങൾ. ആദ്യ തവണ 13.8 ദശലക്ഷം ഗുളിക ആന്റിമലേറിയൽ മരുന്നും 13.5 മെട്രിക് ടൺ എപിഐകളും കയറ്റി അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ദാമ്മു രവി പറഞ്ഞു.
രാജ്യങ്ങളുടെ ആദ്യ പട്ടികയിലെ ആദ്യ ബാച്ചിന് അംഗീകാരം ലഭിക്കുകയും മരുന്നുകൾ കയറ്റുമതി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ ഞങ്ങൾ രണ്ടാമത്തെയും മൂന്നാമത്തെയും പട്ടികകൾ ഉണ്ടാക്കുകയാണ്. എന്നാൽ ആഭ്യന്തര ആവശ്യവും തന്നെയാണ് സർക്കാരിന്റെ മുൻഗണന എന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യുന്നതിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞിരുന്നുവെങ്കിലും ആദ്യ ബാച്ച് ഹൈഡ്രോക്സിക്ലോറോക്വിൻ ലഭിക്കുന്ന 13 രാജ്യങ്ങളിൽ ഇസ്രായേൽ ഉൾപ്പെടുന്നില്ല. “മരുന്ന് കയറ്റുമതി ചെയ്യാൻ സമ്മതിച്ചതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കും നന്ദി അറിയിച്ചിരുന്നു.
Read More in English: US, Brazil on first list of 13 countries to get India HCQ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.