/indian-express-malayalam/media/media_files/uploads/2019/12/Yogi-Adityanath.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ചുളള ഒരു വീഡിയോ റീട്വീറ്റ് ചെയ്യുകയും അദ്ദേഹത്തെ ഭീകരരെന്ന് വിളിക്കുകയും ചെയ്ത അഭിഭാഷകനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠിയുടെ ട്വീറ്റിലാണ് അഭിഭാഷകനായ അബ്ദുള്‍ ഹനാന്‍ കമന്റ് ചെയ്തത്.
Read Also: കോവിഡ് 19: ഇന്ത്യയിൽ മരണം മൂന്നായി; 125 പേർക്ക് രോഗം സ്ഥിരീകരിച്ചു
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ സമരം ചെയ്യുന്നവരെ ലാത്തിച്ചാർജ് ചെയ്തതിനെ പിന്തുണച്ചു കൊണ്ട് ആദിത്യനാഥ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ത്രിപാഠി പോസ്റ്റ് ചെയ്തിരുന്നത്. "നിങ്ങള്‍ക്ക് കാണിക്കാന്‍ രേഖകളില്ല. കലാപങ്ങളില്‍ പങ്കെടുത്താൽ ഞങ്ങള്‍ ലാത്തിച്ചാർജ് നടത്തും, നിങ്ങളുടെ വീടുകള്‍ ലേലം ചെയ്യും, പോസ്റ്ററുകള്‍ പതിക്കും," എന്ന കമന്റോടെയാണ് ത്രിപാഠി വീഡിയോ ഇട്ടിരുന്നത്.
ആദിത്യനാഥിനെ ഭീകരന്‍ എന്ന് വിളിച്ചു കൊണ്ട് ഈ പോസ്റ്റിനെയാണ് ഹനാന്‍ റീട്വീറ്റ് ചെയ്തത്. പ്രതിഷേധക്കാര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുമെന്നും ഹനാന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഹനാനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു ജയിലിലാക്കിയെന്ന് കല്യാണ്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അജയ് സേത്ത് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.