/indian-express-malayalam/media/media_files/uploads/2021/05/dj08market04.jpg)
ന്യൂഡൽഹി: ലോക്ക്ഡൗൺ ഇളവുകൾ നൽകുമ്പോൾ കോവിഡ് പ്രൊട്ടോക്കോള്‍ ഉറപ്പാക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോവിഡ് ടെസ്റ്റുകൾ, വാക്സിനേഷൻ എന്നിവ ഉറപ്പു വരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും വാക്സിൻ വിതരണം വർധിപ്പിച്ച് പരമാവധി ആളുകൾക്ക് വാക്സിൻ ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു.
കോവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഡൽഹിയിലെ മാർക്കറ്റിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ തടിച്ചു കൂടിയതിൽ ഡൽഹി ഹൈക്കോടതി വിമർശിച്ചിരുന്നു. നിയമലംഘകർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും കടയുടമകളെ ബോധവൽക്കരിക്കണമെന്നും കോടതി അധികാരികളോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേന്ദ്രം കത്തയച്ചത്.
Read More: കോർബിവാക്സ് മുതൽ കോവോവാക്സ് വരെ: രാജ്യത്ത് പുറത്തിറങ്ങാനിരിക്കുന്ന കോവിഡ് വാക്സിനുകൾ
കോവിഡ് രണ്ടാം തരംഗത്തിൽ നിരവധി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കേസുകളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും ഇത് തടയാനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകി. എല്ലാം കൃത്യമായി അവലോകനം ചെയ്തുവെന്ന് ഉറപ്പാക്കിയതിന് ശേഷം വേണം നിയന്ത്രണങ്ങളിൽ ഇളവ് നൽകാനെന്ന് അദ്ദേഹം പറഞ്ഞു.
കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകേണ്ടതുണ്ട്. സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷം വേണം നിയന്ത്രണങ്ങളില്‍ ഇളവ് നൽകേണ്ടത്. മാസ്കുകളുടെ നിർബന്ധിത ഉപയോഗം, കൈ ശുചിത്വം, സാമൂഹിക അകലം, എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us