രാജ്യത്തെ വാക്സിൻ കുറവ് കാരണം ഈ വർഷം ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ 200 കോടിയിലധികം വാക്സിൻ ഡോസുകൾ വാങ്ങുമെന്ന് കേന്ദ്രം കഴിഞ്ഞ മാസം ഉറപ്പ് നൽകിയിരുന്നു.
പുതിയ വാക്സിൻ നയത്തിന്റെ ഭാഗമായി, സംഭരണത്തിൽ 130 കോടി ഡോസ് വാക്സിനുകൾ സംഭരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. കോവിഷീൽഡ് 75 കോടി, കോവാക്സിൻ 55 കോടി എന്നിങ്ങനെയാണ് ഈ വാക്സിനുകൾ സംഭരിക്കുക. ഇതിന് പുറമെ നിലവിൽ ക്ലിനിക്കൽ ട്രയലുകളുടെ ഉന്നത ഘട്ടങ്ങളിലുള്ള തദ്ദേശീയവും വിദേശീയവുമായ വാക്സിനുകൾ വാങ്ങുന്നതും കേന്ദ്രം പരിഗണിക്കും.
ഇത്തരത്തിൽ രാജ്യത്ത് ലഭ്യമാകാൻ സാധ്യതയുള്ള വാക്സിനുകളെക്കുറിച്ച് അറിയാം.
Covovax- കോവോവാക്സ്
സാർസ്-കോവി-2 കാരണമുള്ള മിതമായതും കഠിനവുമായ രോഗത്തിനെതിരായ അവസാനഘട്ട പരീക്ഷണങ്ങളിൽ നോവാവാക്സ് വാക്സിൻ 90.4 ശതമാനം ഫലപ്രാപ്തി പ്രകടമാക്കിയിട്ടണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നോവാവാക്സിന്റെ കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈയിൽ കുട്ടികൾക്കിടയിൽ ആരംഭിക്കാൻ സാധ്യതയുണ്ട്.
Read More: പനിക്ക് കാരണമാകുന്ന റൈനൊവൈറസ് കോവിഡിനെ ചെറുക്കുന്നു; പുതിയ പഠനം
അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ നോവവാക്സ് വികസിപ്പിച്ച വാക്സിനാണ് ഇന്ത്യയിൽ കോവോവാക്സ് എന്ന പേരിൽ അറിയപ്പെടുക. 2020 ഓഗസ്റ്റിൽ എസ്ഐഐയും നൊവോവാക്സും തമ്മിൽ ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചിരുന്നു. ഇന്ത്യയിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും വാക്സിൻ നിർമ്മിക്കാനും വിതരണം ചെയ്യാനുമുള്ള ലൈസൻസ് നോവവാക്സ് എസ്ഐഐക്ക് നൽകിയിരുന്നു.
മറ്റ് പല കോവിഡ് -19 വാക്സിനുകളെയും പോലെ, കോവോവാക്സും വൈറസിനെ മനുഷ്യ കോശത്തിലേക്ക് വൈറസിനെ തുളച്ചുകയറാൻ അനുവദിക്കുന്ന പ്രോട്ടീനായ സ്പൈക്ക് പ്രോട്ടീനിനെയാണ് ലക്ഷ്യമിടുന്നത്.
വാക്സിൻ രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ സൂക്ഷിക്കാൻ കഴിയും, അതിനാൽ ഇത് ഇന്ത്യയുടെ കോൾഡ് ചെയിൻ സംവിധാനങ്ങൾക്ക് ഇത് അനുയോജ്യമാണ്.
Biological E (Corbevax)- ബയോളജിക്കൽ ഇ (കോർബിവാക്സ്)
പരീക്ഷണ ഘട്ടത്തിൽ തുടരുന്ന കോവിഡ് -19 വാക്സിനായ കോർബിവാക്സിന്റെ 30 കോടി ഡോസുകൾ വാങ്ങുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായുള്ള നിർമാതാക്കളായ ബയോളജിക്കൽ ഇയ്ക്ക് സർക്കാർ 1,500 കോടി രൂപ മുൻകൂർ നൽകിയിട്ടുണ്ട്.
ഈ വാക്സിന് ഡ്രഗ് കൺട്രോൾ ജനറൽ അടിയന്തിര ഉപയോഗ അംഗീകാരം അനുവദിക്കുന്നതിനുമുമ്പാണ് കേന്ദ്രം വാക്സിൻ നിർമ്മാതാവിന് ഓർഡർ നൽകിയത്.
Read More: ആസ്ട്രസെനെക്കയും ഡെൽറ്റ വകഭേദവും; രണ്ടു ഡോസ് വാക്സിൻ നിർണായകമെന്ന് കണ്ടെത്തൽ
മൂന്ന് രണ്ട് ഘട്ടങ്ങളിലെ ക്ലിനിക്കൽ ട്രയലിൽ മികച്ച ഫലങ്ങൾ കാണിച്ചതിന് ശേഷം വാക്സിൻ നിലവിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ തുടരുകയാണെന്ന് ജൂൺ 3 ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കേന്ദ്ര പദ്ധതി പ്രകാരം, ഓഗസ്റ്റ് മുതൽ ഡിസംബർ വരെ കമ്പനി 30 കോടി ഡോസ് കോർബിവാക്സ് നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ കുറഞ്ഞത് 7.5 കോടി ഡോസുകൾ സെപ്റ്റംബറോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്.
ZyCov-D- സൈക്കോവ്-ഡി
അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില നിർമ്മിച്ച ഈ വാക്സിൻ നിലവിൽ മൂന്നാം ഘട്ട ട്രയലിലാണ്. അടിയന്തര ഉപയോഗ അംഗീകാരത്തിന് (ഇയുഎ) ഉടൻ അപേക്ഷിക്കാൻ സാധ്യതയുണ്ട്.
കമ്പനി ലൈസൻസ് തേടുമ്പോൾ കുട്ടികൾക്ക് സൈക്കോവ്-ഡി നൽകാൻ കഴിയുമോ എന്നതിനെക്കുറിച്ച് “മതിയായ ഡാറ്റ” ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നതായി നീതി ആയോഗ് അംഗം ഡോ. വി കെ പോൾ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലായി ഈ വാക്സിൻ അഞ്ച് കോടി ഡോസ് ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഈ വാക്സിൻ കാൻഡിഡേറ്റിന്റെ ഫലപ്രാപ്തി സംബന്ധിച്ച ഡാറ്റ ഇനി സമർപ്പിക്കേണ്ടതുണ്ട്.
Sputnik’s booster shot – സ്പുട്നിക്കിന്റെ ബൂസ്റ്റർ ഷോട്ട്
സാർസ്-കോവി -2 വൈറസിന്റെ ഡെൽറ്റ വകഭേദത്തെ ലക്ഷ്യമിടുന്ന തരത്തിൽ സ്പുട്നിക് 5 വാക്സിനിന്റെ പുതിയ പതിപ്പ് പുറത്തിറക്കുമെന്ന് റഷ്യയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി പ്രഖ്യാപിച്ചിരുന്നു.
കൊറോണ വൈറസിന്റെ ബി.1.617.2 സ്ട്രെയിൻ എന്നും അറിയപ്പെടുന്ന ഡെൽറ്റ വകഭേദത്തെ ഇന്ത്യയും ലോകാരോഗ്യ സംഘടനയും ആശങ്കപ്പെടുത്തുന്ന ഒരു വകഭേദമായി പ്രഖ്യാപിച്ചിരുന്നു.
വാക്സിനിന്റെ ഈ പതിപ്പ് “ബൂസ്റ്റർ” ഷോട്ടായി നൽകുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്. ഇത് മറ്റ് വാക്സിൻ നിർമാതാക്കൾക്ക് നൽകുമെന്ന് റഷ്യൻ ഡയരക്ട് ഇൻവെസ്റ്റ്മെന്റ് ബോർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഈ വാക്സിനിന്റെ ഫലപ്രാപ്തിയെക്കുറിച്ചോ, എന്ന് ലഭ്യമാണെന്നോ തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.
അതേസമയം, ഇന്ത്യയിൽ അംഗീകരിച്ച മൂന്നാമത്തെ വാക്സിനായ സ്പുട്നിക് 5 വാക്സിന്റെ വിതരണം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
Gennova (HGCO19) – ജെനോവ (എച്ച്ജിസിഒ19)
പൂനെ ആസ്ഥാനമായ ജെനോവ ബയോഫാർമ ഒരു എംആർഎൻഎ കോവിഡ് -19 വാക്സിനിന്റെ വികസനത്തിലാണ്. വാക്സിൻ നിലവിൽ ഒന്നാംഘട്ട ട്രയലിലാണ്.
കോവിഡ് -19 വാക്സിൻ കാൻഡിഡേറ്റിന്റെ ഹ്യൂമൻ ട്രയൽ ആരംഭിക്കുന്നതിന് 2020 ഡിസംബറിൽ കമ്പനിക്ക് ഡിസിജിഐ അംഗീകാരം നൽകി.
Read More: കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം പാർശ്വഫലങ്ങളുണ്ടോ? കാരണം ഇതാണ്
ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, എച്ച്ജിസിഒ 19 എന്നറിയപ്പെടുന്ന ജെനോവയുടെ വാക്സിൻ കാൻഡിഡേറ്റ് രണ്ട് മാസത്തേക്ക് 2 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ സൂക്ഷിച്ച് വയ്ക്കാൻ കഴിയും.
Bharat Biotech’s nasal shot vaccine – ഭാരത് ബയോടെക്കിന്റെ നാസൽ ഷോട്ട് വാക്സിൻ
തുള്ളിയായി മൂക്കിൽ ഉപയോഗിക്കാവുന്ന വാക്സിൻ ആണിത്. സിംഗിൾ ഡോസ് ഇൻട്രനാസൽ കോവിഡ് -19 വാക്സിനാണ് ഇത്.
ബിബിവി154 എന്ന വാക്സിൻ നിലവിൽ ഒന്നാംഘട്ട, രണ്ടാംഘട്ട ക്ലിനിക്കൽ ട്രയലിലുകളിലാണ്. ട്രയൽ അവസാനിച്ച ശേഷം ഭാരത് ബയോടെക് നാസൽ വാക്സിനിന്റെ 10 കോടി ഡോസ് നൽകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.