scorecardresearch

ബജറ്റ് പ്രസംഗം അവസാനിപ്പിക്കാൻ പറഞ്ഞത് രാജ്‌നാഥ് സിങ്; നിർമല കേട്ടില്ല, പ്രധാനമന്ത്രി ഇടപെട്ടു

ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

author-image
WebDesk
New Update
ബജറ്റ് പ്രസംഗം അവസാനിപ്പിക്കാൻ പറഞ്ഞത് രാജ്‌നാഥ് സിങ്; നിർമല കേട്ടില്ല, പ്രധാനമന്ത്രി ഇടപെട്ടു

ന്യൂഡൽഹി: ഇന്ന് രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിന്റെ ദെെർഘ്യം രണ്ട് മണിക്കൂറും 43 മിനിറ്റുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും ദെെർഘ്യമേറിയ ബജറ്റാണ് ഇത്. തന്റെ തന്നെ മുൻ റെക്കോർഡാണ് നിർമല സീതാരാമൻ ഇന്നു തിരുത്തിയത്. 2019 ൽ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമൻ രണ്ട് മണിക്കൂറും 17 മിനിറ്റും പ്രസംഗിച്ചിരുന്നു. ഇതാണ് ഇത്തവണ മറികടന്നത്. നിർമലയുടെ രണ്ടാം ബജറ്റാണിത്.

Advertisment

Read Here: Bigg Boss Malayalam 2 Recap: 'ബിഗ്‌ ബോസ് 2'' മുപ്പതു ദിനം കടക്കുമ്പോള്‍

13,128 വാക്കുകളാണ് നിർമലയുടെ ഇന്നത്തെ ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നത്. ബജറ്റ് പ്രസംഗത്തിന്റെ അവസാനത്തോടെ നിർമല ഏറെ ക്ഷീണിതയായി. തുടർച്ചയായ ബജറ്റ് അവതരണം നിർമലയുടെ ആരോഗ്യം മോശമാക്കി. ബജറ്റ് അവതരണത്തിന്റെ അവസാന മിനിറ്റുകളിൽ ഇത് അവരുടെ മുഖത്ത് പ്രകടമായിരുന്നു. നിർമല സീതാരാമന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മനസിലാക്കിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രസംഗം അവസാനിപ്പിക്കാൻ നിർദേശിച്ചു. ബജറ്റ് അവതരണത്തിനിടെ തൂവാല കൊണ്ട് നെറ്റി തുടയ്‌ക്കുന്ന നിർമലയെ വീഡിയോയിൽ കാണാം.

Read Also: ഓർമയുണ്ടോ ഈ മുഖം? മാസ് ഡയലോഗ് ആവർത്തിച്ച് സുരേഷ് ഗോപി, വീഡിയോ

Advertisment

ബജറ്റ് അവസരണം പൂർത്തിയാക്കാൻ രാജ്‌നാഥ് സിങ് പറഞ്ഞെങ്കിലും നിർമല തുടർന്നു. രണ്ട് പേജുകൾ കൂടിയേ ഉള്ളൂ. അതുകൂടി വായിച്ചു തീർക്കട്ടെ എന്നായിരുന്നു രാജ്‌നാഥ് സിങ്ങിന് നിർമല സീതാരാമൻ നൽകിയ മറുപടി. നിർമല സീതാരാമൻ പ്രസംഗം തുടർന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ടു. നിർമലയുടെ ആരോഗ്യപ്രശ്‌നം മനസിലാക്കിയ മോദി ബജറ്റ് പ്രസംഗം അവസാനിപ്പിക്കാൻ നിർദേശിച്ചു. അതിനു പിന്നാലെയാണ് ബജറ്റ് അവതരണം നിർമല അവസാനിപ്പിച്ചത്. വായിക്കാൻ സാധിക്കാത്ത ഭാഗം പാർലമെന്റിൽ മേശപ്പുറത്ത് വയ്‌ക്കുകയായിരുന്നു.

കേന്ദ്ര ബജറ്റിനെയും നിർമല സീതാരാമനെയും പ്രശംസിച്ച് നരേന്ദ്ര മോദി 

ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാമ്പത്തിക അവസ്ഥയെ മെച്ചപ്പെടുത്തുന്ന കാര്യങ്ങളെല്ലാം ബജറ്റിലുണ്ടെന്നും നിർമല സീതാരാമനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

“പുതിയ പദ്ധതികൾ രാജ്യത്തെ സാമ്പത്തിക വളർച്ചയ്‌ക്ക് വേഗം പകരും. വരുന്ന നൂറ്റാണ്ടിലെ സാമ്പത്തിക വളർച്ചയ്‌ക്ക് അടിത്തറ പകരുന്ന ബജറ്റാണിത്. രാജ്യത്തെ എല്ലാ ജനങ്ങളെയും സാമ്പത്തികമായി ഉത്തേജിപ്പിക്കും. നികുതി കുറച്ചത് വിദേശരാജ്യത്തു നിന്നുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കും. റിയൽ എസ്റ്റേറ്റ്, സ്റ്റാർട്ട് അപ്പ് രംഗങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാൻ ഇതിലൂടെ സാധിക്കും. പുതിയ പദ്ധതികൾ രാജ്യത്തെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കും. രാജ്യത്തെ സാമ്പത്തിക വളർച്ചയ്‌ക്കു വേഗം പകരുന്നതാണ് പുതിയ ബജറ്റ്” പ്രധാനമന്ത്രി പറഞ്ഞു.

ബജറ്റിലെ പ്രസക്‌ത ഭാഗങ്ങൾ

ആദായ നികുതി പരിധിയിൽ വൻ മാറ്റം വരുത്തിക്കൊണ്ടുള്ളതാണ് എൻഡിഎ സർക്കാരിന്റെ രണ്ടാം ബജറ്റ്. 5 ലക്ഷം വരെ ആദായനികുതി ഇല്ല. 5 മുതൽ 7.5 ലക്ഷം വരെ 10 ശതമാനം. 7.5 മുതൽ 10 വരെ 15 ശതമാനം. 10 മുതൽ 12.5 വരെ 20 ശതമാനം. 12.5 മുതൽ 15 ലക്ഷം വരെ 25 ശതമാനം. 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം എന്നിങ്ങനെയായാണ് ആദായനികുതി ഘടന പരിഷ്കരിച്ചത്.

Read Also: ഉപ്പും മുളകിലേക്ക് ഇനി ഞാനില്ല, ഇതെന്റെ പുതിയ സംരംഭം: ജൂഹി രുസ്തഗി

എൽഐസിയിലെ സർക്കാരിന്റെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ. പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികൾ വിൽക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതം രണ്ടു ഘട്ടുമായി നൽകും. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി രൂപ ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടി അനുവദിക്കും. 2024ലോടെ പുതിയ നൂറ് വിമാനത്താവളങ്ങള്‍ തുറക്കും. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍ വരും. കൂടുതല്‍ തേജസ് ട്രെയിനുകള്‍ അനുവദിക്കും.

Narendra Modi Nirmala Sitharaman Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: