ഓർമയുണ്ടോ ഈ മുഖം? മാസ് ഡയലോഗ് ആവർത്തിച്ച് സുരേഷ് ഗോപി; വരനെ ആവശ്യമുണ്ട് ട്രെയിലർ

സുരേഷ് ഗോപിക്കു പുറമേ ഒരിടവേളയ്‌ക്കു ശേഷം ശോഭനയും മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്

Suresh Gopi

സുരേഷ് ഗോപിയുടെ ഏക്കാലത്തെയും ഹിറ്റ് ചിത്രമാണ് ‘കമ്മിഷണർ’. റിലീസ് ചെയ്‌തു വർഷങ്ങൾക്കു ശേഷവും കമ്മിഷണറിലെ ഡയലോഗുകൾ യുവാക്കൾക്കിടയിൽ വലിയ ഹരം തീർക്കുന്നു. ഇപ്പോൾ ഇതാ സുരേഷ് ഗോപി തന്നെ ആ ഡയലോഗ് ആവർത്തിക്കുന്നു. ഇത്തവണ പൊലീസ് കുപ്പായത്തിലല്ലെന്ന് മാത്രം. ഒരു ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.  ഈ ട്രെയിലറിലാണ് സുരേഷ് ഗോപി പഴയ മാസ് ഡയലോഗ് ആവർത്തിക്കുന്നത്.

ഒരു ഫീൽ ഗുഡ് മൂവിയായിരിക്കുമെന്ന് സൂചനകൾ നൽകുന്നതാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ ഏറ്റവും പുതിയ ട്രെയിലർ. സുരേഷ് ഗോപിക്കു പുറമേ ഒരിടവേളയ്‌ക്കു ശേഷം ശോഭനയും മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. ഏഴ് വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ നായിക ശോഭന വെള്ളിത്തിരയിലെത്തുന്നത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സിനിമയുടെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ‘വരനെ ആവശ്യമുണ്ട്’ സംവിധാനം ചെയ്‌തിരിക്കുന്നത്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫാറര്‍ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് പറയുന്നത്. സിനിമ ഉടൻ തിയറ്ററുകളിലെത്തും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suresh gopi varane aavashyamund trailer shobana dulquer salmaan

Next Story
വിലക്ക് തമിഴിലേക്കും നീളുമ്പോൾ; വിക്രം ചിത്രത്തിൽ നിന്ന് ഷെയ്ൻ നിഗത്തെ മാറ്റി, പകരം സർജാനോ ഖാലിദ്Shane Nigam, Sarjano Khalid, Cobra, Chiyaan Vikram, Ajay Gnanamuthu, Shane Nigam Ban, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com