/indian-express-malayalam/media/media_files/uploads/2019/07/Amit-Sha.jpg)
ന്യൂഡല്‍ഹി: ഭീകരബന്ധം സംശയിക്കുന്ന വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്ന യുഎപിഎ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധമുയര്‍ത്തി. എട്ട് പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. മറ്റുള്ളവര്‍ പ്രതിഷേധ സൂചകമായി സഭയില്‍ നിന്ന് ഇറങ്ങി പോയി. കോണ്‍ഗ്രസ് എംപിമാര്‍ സഭ വിട്ടിറങ്ങിയപ്പോള്‍ മുസ്ലീം ലീഗ് എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ബില്‍ നിയമമാകുന്നതോടെ സംസ്ഥാന സര്‍ക്കാറില്‍ നിന്ന് അനുമതി ലഭിക്കാതെ തന്നെ എന്‍ഐഎയ്ക്ക് ഒരാളെ ഭീകരവാദിയായി പ്രഖ്യാപിക്കാനും അയാളുടെ സ്വത്ത് കണ്ടുകെട്ടാനും സാധിക്കും.
ഭീകരവാദത്തിനെതിരെയുള്ള ശക്തമായ നടപടിയായാണ് ബില്ലിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭീകരവാദത്തെ വേരോടെ പിഴുതെറിയന്നതിന് ഇത് സഹായിക്കുമെന്നാണ് ഷാ സഭയില്‍ ആവര്‍ത്തിച്ചത്. യുഎപിഎ ബില്‍ ഭേദഗതി ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മറ്റ് രാജ്യങ്ങളെല്ലാം ഭീകരവാദത്തെ എതിര്‍ക്കാന്‍ അത് ചെയ്തു കഴിഞ്ഞെന്നും ഷാ പറഞ്ഞു. ബില്‍ ദുരുപയോഗിക്കപ്പെടുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പിക്കുമെന്നും ഷാ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
Read Also: ‘വീട്ടില്‍ കയറി അടിക്കുകയാണ് ഞങ്ങളുടെ നയം’; ഭീകരവാദത്തിനെതിരെ അമിത് ഷാ
സം​ഘം ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഭീ​ക​ര​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് നി​ല​വി​ൽ യു​എ​പി​എ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ള്ള​ത്. ഭീ​ക​ര​വാ​ദം സം​ശ​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഭേ​ദ​ഗ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ വ്യ​ക്തി​ക​ളെ ഭീ​ക​ര​വാ​ദി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​ധി​കാ​രം ല​ഭി​ക്കും.
കോൺഗ്രസും സിപിഎമ്മും വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങി പോകുകയായിരുന്നു. മു​സ്ലീം ലീ​ഗ് അം​ഗ​ങ്ങ​ളാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ന​വാ​സ് ക​നി, എ​ഐ​എം​ഐ​എം അം​ഗ​ങ്ങ​ളാ​യ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി, ഇം​തി​യാ​സ് ജ​ലീ​ൽ, നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഹ​സ്​നൈ​ൻ മ​സൂ​ദി, മു​ഹ​മ്മ​ദ് അ​ക്ബ​ർ ലോ​ൺ, എ​ഐ​യു​ഡി​എ​ഫ് അം​ഗം ബ​ദ്​റു​ദ്ദീ​ൻ അ​ജ്മ​ൽ എ​ന്നി​വ​രാ​ണ് എ​തി​ർ​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.