ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടാണ് മോദി സര്‍ക്കാരിനുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നെഹ്‌റു നടപ്പിലാക്കിയ നടപടികളാണെന്ന് ഷാ വിമര്‍ശനമുന്നയിച്ചു. നെഹ്‌റുവിന്റെ നടപടികള്‍ കാരണം ഒട്ടേറെ പേരുടെ മരണത്തിന് കാരണമായെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ഇന്ത്യയെ വിഭജിച്ചത് നെഹ്‌റുവാണെന്നും ഷാ പറഞ്ഞു. ഇത് പ്രതിപക്ഷ ബഹളത്തിന് കാരണമായി.
Read Also: നിങ്ങളുടെ തീന്‍മേശയിലേക്ക് ‘അമിത് ഷാ’ വരുന്നു; പുതിയ മാമ്പഴ ഇനത്തിന് കേന്ദ്രമന്ത്രിയുടെ പേര്
വ്യോമാക്രമണത്തിലൂടെ മോദി പാക്കിസ്ഥനില്‍ കയറി ഭീകരവാദത്തെ തുടച്ചുനീക്കുകയാണ് ചെയ്തത്. ബിജെപി സര്‍ക്കാരാണ് ജമാത്തെ ഇസ്‌ലാമിയെ നിരോധിച്ചത്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതെല്ലാം ബിജെപി സര്‍ക്കാരാണ്. മതത്തിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെടാന്‍ പാടില്ല. പ്രതിപക്ഷം ചെയ്ത തെറ്റാണ് അതെന്നും ഷാ പറഞ്ഞു.
Amit Shah in Lok Sabha: Some say there is an atmosphere of fear there. Those who are against India should have fear in their hearts. We are not part of tukde tukde gang. We are not against common ppl of J&K, we have started process of providing them jobs and all govt schemes. https://t.co/jw5goX3rKq
— ANI (@ANI) June 28, 2019
“ജമ്മു കശ്മീരില്‍ ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. എന്നാല്‍, ഇതുവരെ 132 തവണയാണ് കശ്മീരില്‍ ‘ആര്‍ട്ടിക്കള്‍ 356’ (രാഷ്ടട്രപതി ഭരണം) പ്രയോഗിച്ചിരിക്കുന്നത്. ഇതില്‍ 93 തവണയും ‘356’ പ്രയോഗിച്ചത് കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍ ആണ്. മുന്‍ സര്‍ക്കാരുകള്‍ ഭീകരവാദത്തിനെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ പറയില്ല. പക്ഷേ, അന്ന് ചെയ്തതും ഇപ്പോള്‍ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. എവിടെ ഭീകരവാദം ഉണ്ടോ അവരുടെ വീട്ടില്‍ കയറി തിരിച്ചടി നല്‍കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അവരെ ഛിന്നഭിന്നമാക്കുന്ന നടപടിയാണത്.”- അമിത് ഷാ പറഞ്ഞു.