/indian-express-malayalam/media/media_files/uploads/2020/02/trump-6.jpg)
വാഷിങ്‌ടൺ: മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ വിവിധ ഉദ്യോഗങ്ങളില്‍ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണവുമായി അമേരിക്ക. എച്ച്-1B, എച്ച്-2B, എല്‍ വിസകള്‍ ഒരു വര്‍ഷത്തേക്കു നല്‍കില്ല. ഇന്ത്യയിൽ നിന്നുള്ള ജോലിക്കാർക്ക് ഇത് തിരിച്ചടിയാകും.
ഒരു കമ്പനിയില്‍നിന്നും മാനേജര്‍മാരെ ഉള്‍പ്പെടെ അമേരിക്കയിലേക്ക് സ്ഥലം മാറ്റാൻ സാധിക്കില്ല. യുഎസിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിനു ഇന്ത്യക്കാരെ പുതിയ തീരുമാനം ബാധിക്കും.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിരവധി യുഎസ് പൗരന്‍മാർക്ക് തൊഴിൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവരെ സഹായിക്കാനാണ് പുതിയ തീരുമാനമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.Read Also: കണ്ണ് തുറക്കുന്നു, കരയുന്നു; അച്ഛൻ കൊല്ലാൻ ശ്രമിച്ച കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
ജൂൺ 24 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. അഞ്ചേകാല്‍ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇതോടെ അമേരിക്കൻ പൗരന്മാർക്കു ലഭിക്കും.
അതേസമയം, ട്രംപിന്റെ തീരുമാനത്തിനെതിരെ വ്യാപാര, വ്യവസായ വൃത്തങ്ങളിൽ നിന്നു എതിർപ്പുയർന്നിട്ടുണ്ട്. നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ തീരുമാനം.
കോവിഡ് ബാധ മൂലം തകർച്ചയുടെ വക്കിലെത്തിയ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് നടപടിയെന്നാണ് പ്രമുഖ ടെക് കമ്പനികളും യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സും അടക്കം പ്രതികരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.