കണ്ണ് തുറക്കുന്നു, കരയുന്നു; അച്ഛൻ കൊല്ലാൻ ശ്രമിച്ച കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നിലയിൽ നേരിയ പുരോഗതി. കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുന്ന കുട്ടി കണ്ണ് തുറക്കാനും കെെ കാലുകൾ ചലിപ്പിക്കാനും തുടങ്ങി.

തലച്ചാേറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് കുട്ടിയെ ഇന്നലെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ശസ്‌ത്രക്രിയക്കു ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതരിൽ നിന്നു ലഭിക്കുന്ന വിവരം. കുട്ടി പലപ്പോഴും കരയാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് ശുഭസൂചനയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

Read Also: ഹജ് തീർഥാടനത്തിനു നിയന്ത്രണവുമായി സൗദി; പുറത്തുനിന്നുള്ളവർക്ക് അനുമതിയില്ല

ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. എന്നാൽ, ഇപ്പോൾ ആരോഗ്യനിലയിൽ മാറ്റമുണ്ട്. നേരത്തെ വേദന വരുമ്പോൾ മാത്രം കുട്ടി കരയാൻ ശ്രമിച്ചിരുന്നു. അതിൽ നിന്നു വ്യത്യസ്‌തമായി ശസ്‌ത്രക്രിയക്കു ശേഷം കുട്ടി കണ്ണ് തുറക്കാനും കെെ കാലുകൾ ചലിപ്പിക്കാനും തുടങ്ങി. ആരോഗ്യനില ഇങ്ങനെ തുടരുകയാണെങ്കിൽ പ്രതീക്ഷയ്‌ക്കു വകയുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

പെണ്‍കുഞ്ഞിനെ ശല്യമായി കണ്ട കണ്ണൂര്‍ ചാത്തനാട്ട് സ്വദേശിയായ ഷൈജു തോമസാണ് വ്യാഴാഴ്‌ച പുലര്‍ച്ചെ കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ചത്. അമ്പത്തിയെട്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലക്കടിച്ചും കട്ടിലിലേക്ക് എറിഞ്ഞുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Read Also: Horoscope Today June 23, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട്‌ കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചു. ആദ്യം നിലത്തുവീണതാണെന്നും പിന്നീട് കൊതുക് ബാറ്റ് വീശിയപ്പോൾ പരുക്കേറ്റതാണെന്നുമായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അച്ഛൻ പറഞ്ഞത്. എന്നാൽ, കൂടുതൽ ചോദ്യം ചെയ്യലിലാണ് കുട്ടിയെ ആക്രമിച്ചതാണെന്ന് ബോധ്യപ്പെട്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Infant assaulted in angamaly health condition

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com